പുല്‍പ്പളളി: മതപരിവര്‍ത്തനത്തിലൂടെ വഞ്ചിക്കപ്പെട്ടവര്‍ ഹിന്ദുധര്‍മത്തിലേക്ക് തിരിച്ചുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. വൈദേശികാധിപത്യം പിടിമുറുക്കുന്നതിനുമുമ്പ് ലോകത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്ന ഭാരതം വീണ്ടും ലോകത്തിന് വഴികാട്ടിയാവുകയാണ്. ഒരാഴ്ചയായി പുല്‍പ്പള്ളിയില്‍ നടന്നുവന്ന ആര്‍എസ്എസ് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗ്ഗിന്റെ സമാപനസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇതരദര്ശനങ്ങളില് നിന്ന് ഭാരതീയ ദര്‍ശനത്തിനുളള മഹിമ അത് എല്ലാവിശ്വാസങ്ങളേയും മാനിക്കുന്നു എന്നതാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ പൈശാചികതയാണ് പെഷവാര്‍ കൂട്ടക്കുരുതി. ഇസ്ലാമിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുന്നവരിലേറെയും മുസ്ലിങ്ങളാണെതും ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലെ ജാത്യാചാരങ്ങളില്നിന്ന് മോചനം തേടിപ്പോയവര്‍ അതിനെക്കാള്‍വലിയ പീഡനങ്ങളാണ് ക്രിസ്ത്യന്‍, മുസഌം വിശ്വാസികളില്നിന്ന് അനുഭവിക്കുന്നത്. അതുകൊണ്ടാണ് ദലിത്ക്രൈസ്തവനും ദലിത് മുസ്ലിമും എന്നവിഭാഗങ്ങളുണ്ടായത്.
പോയകാലത്ത് ജാത്യാചാരങ്ങളുടേെപരില് യാതനകളനുഭവിച്ച ഹൈന്ദവവിഭാഗങ്ങള്ക്ക് ഭരണഘടന നല്കുന്ന സംവരണം ക്രിസ്ത്യന്‍-മുസഌം വിശ്വാസം സ്വീകരിച്ചവര്‍ക്കും നല്‍കണമെന്ന് പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല. ന്യൂനപക്ഷത്തിന്റെപേരിലും ഇവര്‍ക്ക് ആനുകൂല്യം വേണമെന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. മോഹന വാഗ്ദാനങ്ങള്‍ നല്കി ക്രിസ്ത്യന്‍-മുസഌം വിഭാഗങ്ങള്‍ കൂടെക്കൂട്ടിയവര്‍ വഞ്ചിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ പഴയവിശ്വാസത്തിലേക്ക് തിരിച്ചുവരുന്ന കാഴ്ച സ്വാഗതാര്‍ഹമാണ്. അവര്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.
സമാജത്തോട് കടപ്പാടുള്ള വ്യക്തികളെ വാര്‍ത്തെടുക്കുന്ന കടമയാണ് ആര്‍എസ്എസ് നിറവേറ്റുന്നത്. വൈദേശികാധിപത്യം ദുര്‍ബലപ്പെടുത്തിയ ഭാരതീയ സമൂഹത്തിന്റ വീണ്ടെടുപ്പായിരുന്നു സംഘം ആഗ്രഹിച്ചത്. ആ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് പുതുതലമുറയുടെ കടമ, അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 21 ന് അമ്യതാന്ദമയീ മഠത്തിലെ സ്വാമി അക്ഷയാമൃത ചൈതന്യയാണ് വര്‍ഗ്ഗ് ഉദ്ഘാടനം ചെയ്തത്. സമാപനസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സി.പി. വിജയന് അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് എം.എം. ദാമോദരന്‍ മാസ്റ്റര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: