തിരുവനന്തപുരം: സ്വകാര്യ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച രാത്രി 10 ഓടെ പ്രത്യേക വിമാനത്തില്‍ ഭാര്യ സത്നാസിംഗ്, മകന് കാര്ത്തികേയന് എന്നിവര്‍ക്കൊപ്പം തിരുവനന്തപുരത്തെത്തിയ ചൗഹാന് ഇന്നലെ രാവിലെയാണ് ശ്രീ പത്മനാഭ ദര്‍ശനത്തിനെത്തിയത്.
ക്ഷേത്ര ദര്‍ശനത്തിനുശേഷം ചൗഹാനും കുടുംബവും മൃഗശാല സന്ദര്‍ശിച്ചു. പുതുതായി എത്തിയ അനാകോണ്ടായെ കാണാനായിരുന്നു സന്ദര്‍ശനം.
ഉച്ചയോടെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ചൗഹാന് രാത്രി തിരിച്ചെത്തി. ഇന്ന് ആലപ്പുഴയില്‍ ചൗഹാനും കുടുംബവും സന്ദര്‍ശനം നടത്തും. കേരളം തനിക്ക് പണ്ടേ ഇഷ്ടപ്പെട്ട സ്ഥലമാണെന്നും വിശ്രമ വിനോദയാത്രയാണിതെന്നും ചൗഹാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: