കൊയിലാണ്ടി: ദേശീയ പാതയില്‍ മൂടാടി ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപമുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ രണ്ടു പേര് മരിച്ചു. നന്തി കൊടിയോട്ടുവയല് ശിവദാസന്റെയും ബീനയുടെയും മക്കളായ അനഘ (22) അനൂപ് (18) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയില്‍ പെട്ടാണ് അപകടം. ഇരുവരം തല്‍ക്ഷണം മരിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ എംകോം വിദ്യാര്‍ത്ഥിനിയാണ് അനഘ. അനൂപ് പയ്യോളി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. പരപ്പനങ്ങാടി എച്ച്.എന്‍.എസ്.എസ് സ്കൂളില്‍ നടക്കുന്ന സെറ്റ് പരീക്ഷ എഴുതുന്നതിനുവേണ്ടി അനഘയെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെത്തിക്കാന്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. പിതാവ് ശിവദാസന്‍ ഗള്‍ഫിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: