തൃശൂര്‍: തൃശൂരില്‍ ഇന്നലെ നടന്ന സോഷ്യലിസ്റ്റ് ജനത-ജനതാദള്‍ (യു) ലയനസമ്മേളനം പ്രഹസനമായി. നാളിതുവരെയായി ജനതാദള്‍(യു)വിനോടൊപ്പം നിന്നിരുന്ന സംസ്ഥാന ഘടകത്തിലെ ഭൂരിഭാഗം പേരെയും തഴഞ്ഞ് കൊണ്ട് നടത്തിയ ലയനത്തിനെതിരെ ഒരുവിഭാഗം രംഗത്തുവന്നതോടെ കൊട്ടിഘോഷിച്ച് നടത്തിയ ലയനസമ്മേളനം വഴിപാടായി മാറി.
ജനതാദള്‍(യു) സംസ്ഥാന പ്രസിഡന്റ് എ.എസ്.രാധാകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിക്കുക പോലും ചെയ്യാതെ നടത്തിയ സമ്മേളനം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര നേതൃത്വത്തിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ജോബി കുര്യന്റെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം പാര്‍ട്ടി വിടുമെന്നാണ് അറിയുന്നത്.
സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ എടുത്ത തിരുമാനമാണിതെന്ന അഭിപ്രായമാണ് ഭൂരിഭാഗം പേര്‍ക്കും ഉള്ളത്. സ്വന്തം തട്ടകത്ത് പോലും നിലനില്‍പ്പ് നഷ്ടപ്പെടുന്ന നിലയിലേക്കാണ് നീതിഷ്കുമാറിന്റെയും ശരത്യാദവിന്റെയും അവസ്ഥയെന്നും വിമതവിഭാഗം കുറ്റപ്പെടുത്തുന്നു. വിരേന്ദ്രകുമാറിന്റെ വലയില്‍ കേന്ദ്രനേതൃത്വം വിഴുകയായിരുന്നുവെന്നും, കേരളത്തില്‍ എതാനും എംഎല്‍എമാരുണ്ടെന്ന ഒറ്റകാരണമാണ് ലയനത്തിന് പിന്നിലെ അജണ്ടയെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്നലെ നടന്ന സമ്മേളനം പലസമയത്തും അലങ്കോലപ്പെട്ടു. മദ്യപിച്ച് സ്റ്റേജിന് അടുത്ത് എത്തിയ പ്രവര്‍ത്തകര്‍ പോലിസിന് പോലും തലവേദന സൃഷ്ടിച്ചു.ജനതാദള്‍ (യു) ദേശീയ പ്രസിഡന്റ് ശരത് യാദവാണ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്തത്. ബീഹാര്‍ ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ശ്യാം രാജക്, കൃഷിമന്ത്രി കെ.പി.മോഹനന്.ജെഡിയു വൈസ് പ്രസിഡന്റ് എം.പി ്യൂനാട ഗൗഡ, ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ ശ്രീവാസ്തവ, സെക്രട്ടറി ജാവേദ് റാസ, എസ്ജെഡി ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ്ജ്, കര്‍ണാടക ജെഡിയു വൈസ് പ്രസിഡന്റ് അരവിന്ദ് ഡാല്‍വി എന്നിവര്‍ പ്രസംഗിച്ചു.
എം.വി ശ്രേയാംസ്കുമാര്‍ സ്വാഗതവും യൂജിന്‍ മൊറേലി ്യൂനന്ദിയും പറഞ്ഞു. നീധീഷ്കുമാറും ശരദ്യാദവും ചേര്‍ന്ന് എസ്ജെഡി പതാക വീരേന്ദ്രകുമാറിന് കൈമാറി. രാജ്യത്താകമാനമുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടികളെ ഒരു കുടക്കീഴില് അണിനിരത്തുവാനുള്ള അക്ഷീണയത്നത്തിന്റെ ഭാഗമായാണിത്. എന്നാല്‍ നിതീഷ്കുമാറിന്റെയും ശരത് യാദവിന്റെയും പ്രധാന മുദ്രാവാക്യം നരേന്ദ്ര മോദിക്കെതിരെയുള്ള പ്രസംഗം മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: