തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി.എം സുധീരനും ഒന്നിച്ചുനിന്നാല്‍ പാര്‍ട്ടി കൂടുതല്‍ ശക്തമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാര്‍ട്ടിക്കകത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കണം. ഒന്നിച്ചുനിന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കലാണ് ഓരോ നേതാവിന്റെ കടമയെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നേറണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് നിറവേറ്റേണ്ടത് ഓരോ നേതാക്കളുടെയും കടമ. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കണമെന്നും എല്ലാ നേതാക്കളും പരസ്പരവിശ്വാസത്തോടു കൂടി മുന്നോട്ടു പോകുന്ന അവസ്ഥ പാര്‍ട്ടിയില്‍ സൃഷ്ടിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യവിമര്‍ശനവുമായി സുധീരന് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. ജനവിശ്വാസം നഷ്ടപ്പെട്ട പാര്‍ട്ടിയായി സിപിഎമ്മും അവര്‍ നയിക്കുന്ന ഇടതുമുന്നണിയും മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: