പാലക്കാട്: കുമരനല്ലൂര്‍ തപസ്യ കലാസാഹിത്യ വേദിയുടെ മൂന്നാം ഭാഗവതോത്സവത്തിന് ജനുവരി രണ്ടിന് ഹരിമംഗലം ക്ഷേത്ര പരിസരത്ത് തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വൈകീട്ട് മൂന്നരക്ക് നടി മഞ്ജുവാരിയര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്മാന് ഡോ. കിരാത മൂര്‍ത്തി അധ്യക്ഷത വഹിക്കും. തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന് നായര്‍, മഹാകവി അക്കിത്തം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. പി. കെ.വാരിയര്‍, മഹാകവി അക്കിത്തം, ആര്‍ട്ടിസ്റ്റ് അക്കിത്തം നമ്പൂതിരി, വട്ടംകുളം ശങ്കുണ്ണി എന്നിവരെ ആദരിക്കും.
മൂന്നിന് രാവിലെ തപസ്യ നൃത്തപഠന കേന്ദ്രമായ കലാക്ഷേത്രയിലെ കുട്ടികളൊരുക്കുന്ന ഹരിമംഗളം നൃത്തോത്സവം നടക്കും. വൈകീട്ട് 6 മണിക്ക് കിഴക്കേടത്ത് മാധവന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ഭാഗവത മാഹാത്മ്യ പാരായണത്തോടെ ഭാഗവത സപ്താഹത്തിന് തുടക്കമാകും.
തുടര്‍ന്ന് നാല് മുതല്‍ പത്ത് വരെ രാവിലെ അഞ്ച് മുതല്‍ വൈകീട്ട് 7 വരെ വിവിധ പരിപാടികളോടെ സപ്താഹ യജ്ഞം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പ്രൊഫ. വിജയകുമാര്‍, സെക്രട്ടറി വി. ടി നാരായണന് അക്കിത്തത്ത്. കണ്‍വീനര്‍ ചന്ദ്രന് മേക്കോണത്ത് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: