ശബരിമല: നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുനടന്ന മണ്ഡലപൂജ കണ്ട് തൊഴുത് ആയിരങ്ങള്‍ മലയിറങ്ങി. രാത്രി 10 ന് ഹരിവരാസനം പാടി നടഅടച്ചു. മകരവിളക്ക് മഹോത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചിന്ഇനി നടതുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.
മണ്ഡലപൂജ ദിവസമായ ഇന്നലെ നെയ്യഭിഷേകം രാവിലെ 10വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കലശപൂജയോടെയും, കളഭാഭിഷേകത്തോടെയുമായിരുന്നു മണ്ഡലപൂജയ്ക്ക് തുടക്കംകുറിച്ചത്. പൂജകള്‍ക്ക് തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഇ.എന്‍.കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കിഴക്കേമണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ 25 കലശം പൂജയും കളഭവും നടന്നു.
ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിഞ്ഞു. തുടര്‍ന്ന് പൂജിച്ച കലശം മേല്‍ശാന്തി ഏറ്റുവാങ്ങി ശബരീശന് അഭിഷേകം നടത്തുകയും തുടര്‍ന്ന് മണ്ഡലപൂജയ്ക്കായി ഉച്ചയ്ക്ക് 12.10 ഓടെ നടഅടയ്ക്കുകയും ഭഗവാന് തങ്കഅങ്കി ചാര്‍ത്തി നടതുറന്ന് കലിയുഗവരദന് ആരതി ഉഴിഞ്ഞതോടുംകൂടിയാണ് ഈവര്‍ഷത്തെ മണ്ഡലപൂജയ്ക്ക് സമാപനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: