തലശേരി: ജ്വല്ലറി ഉടമയെ കടയില്‍ കയറി വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചു തലശേരിയില്‍ നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം.
ആള് കേരള ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യവസായി സമിതി എന്നീ സംഘടനകളും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
വാഹനഗതാഗതത്തിന് തടസം നേരിട്ടില്ല. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. റെയില്‍, ബസ് ദീര്‍ഘദൂരയാത്രക്കാരും ശബരിമല തീര്‍ത്ഥാടകരും മാത്രമേയുണ്ടായിരുന്നുള്ളൂ.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെയിന്റോഡിലെ സവിതാ ജ്വല്ലറി ഉടമ ചക്യത്ത് മുക്കിലെ പി.കെ ദിനേശന് കടയില്‍ നിന്നും വെട്ടേല്‍ക്കുന്നത്. സമീപത്തെ കടകള്‍ നേരത്തെ അടച്ചിരുന്നു. തിരക്കും കുറവായിരുന്നു.
സഹോദരങ്ങള്‍ ദിനേശനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടാകാത്തതിനാല്‍ കടയിലെത്തുകയും ദിനേശനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: