ദോഹ: മദ്യനയത്തില്‍ വി എം സുധീരന്റെ നിലപാടുകളെ വിമര്‍ശിക്കുന്നവരെ പൊയ്മുഖധാരികള് എന്നധിക്ഷേപിച്ച് ടി എന്‍ പ്രതാപന് എം എല്‍ എ.
കെപിസിസി പ്രസിഡന്റ് വി എം സുധീരനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന പൊയ്മുഖധാരികള് കാലത്തിന്റെ മുന്നില്‍ കണക്കു പറയേണ്ടി വരും.
ഇസ്ലാംമത വിശ്വാസിയായ എം എം ഹസന് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ടി എന്‍ പ്രതാപന് ആവശ്യപ്പെട്ടു.
പ്രായോഗികതയും പ്രതിബദ്ധതയും സമന്വയിച്ച ഒരു മുഖ്യമന്ത്രിയെയാണ് കേരളത്തിലെ ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയിലൂടെ പ്രതീക്ഷിക്കുന്നതെന്നും പ്രതാപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: