ആലുവ: കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വിമുഖത കാട്ടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് കുറ്റപ്പെടുത്തി.
ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പാര്‍ട്ടിക്കെതിരെ കള്ളപ്രചരണം നടത്തുകയാണ് അദ്ദേഹം പറഞ്ഞു. എടത്തലയില്‍ നൊച്ചിമ മേഖല ബിജെപി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡീസല്‍ വില 13.75 രൂപ കുറഞ്ഞിട്ടും, കേരളത്തില്‍ ബസ് ചാര്‍ജ്ജ് കുറയ്ക്കാനോ കുറയ്ക്കണമെന്ന് ആവശ്യപ്പെടാനോ ആരും തയ്യാറായിട്ടില്ല. രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളില്‍ സാധനങ്ങളുടെ ഉള്‍പ്പടെയുള്ള വസ്തുകളുടെ വില കുറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ വിലകുറയ്ക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തെ എതിര്‍ക്കേണ്ട പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ സിപിഐഎം കോംപര്‍മൈസ് പാര്‍ട്ടി ഓഫ് ഇന്ത്യയായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേവലം അഞ്ച് പേരുടെ മാത്രം പിന്തുണയുള്ള എടത്തലയിലെ ഭരണസമിതി രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രദീപ് പെരുമ്പടന്ന അദ്ധ്യക്ഷത വഹിച്ചു. ബിജെപിയില്‍ ചേര്‍ന്ന അന്‍പതോളം പേരെ ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് ഷാള്‍ അണിയിച്ചു. എടത്തല പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള സമര പ്രഖ്യാപനം നിയോജക മണ്ഡലം പ്രസിഡന്റ് എം.എന്‍. ഗോപി നിര്‍വ്വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, മഹിളാ മോര്‍ച്ച ജില്ലാ അദ്ധ്യക്ഷ ചന്ദ്രികാ രാജന് എന്നിവര്‍ ക്ലാസെടുത്തു. നൊച്ചിമ സരസ്വതി നികേതന്‍ സ്കൂളിന്റെ സ്ഥാപകന്‍ എം.പി. അംബുജാക്ഷനെ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന് പൊന്നാട അണിയിച്ചു.
ലതാ ഗംഗാധരന്, പ്രസന്ന വാസുദേവന്‍, കെ.ജി. ഹരിദാസ്, ദിനില്‍ ദിനേശ്, ജി. കലാധരന്‍, എം.കെ. മണിയന്, അയ്യപ്പദാസ്, കെ.ജി. അപ്പുക്കുട്ടന്, പി.കെ. പ്രസന്നകുമാര്‍, ലീല കുട്ടപ്പന്, പി.എസ്. വിശ്വംഭരന്, എം.പി. സിദ്ധാര്ത്ഥന്, ജി.പി. രാജന്, എം.കെ. രാമകൃഷ്ണന്, എം.വി. കവിദാസ്, ടി.വി. ദാമോധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: