തൊടുപുഴ : തൊണ്ടിക്കുഴയില്‍ രാത്രിയുടെ മറപിടിച്ച് മോഷ്ടാക്കള്‍ വിലസുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് തൊണ്ടിക്കുഴ അമൃതകലശ ശാസ്താക്ഷേത്രത്തിന് സമീപത്തുനിന്ന് മഞ്ഞവസ്ത്രം ധരിച്ച അപരിചിതനെ നാട്ടുകാര്‍ കണ്ടു. തുടര്‍ന്ന് ഇയാള്ളെ തേടിപ്പോയെങ്കിലും കണ്ടെത്താനായില്ല.ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പുത്തന്‍പുരയില്‍ പത്മനാഭന്‍നായരുടെ വീട്ടില്‍ മോഷ്ടാവെന്ന് സംശയിക്കുന്ന സംഘം എത്തിയിരുന്നു.
വീടിന്റെ കോളിംങ് ബെല്‍ അര്‍ദ്ധരാത്രി നിര്‍ത്താതെ മുഴങ്ങുന്നതുകേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. തൊണ്ടിക്കുഴ ക്ഷേത്രത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആറോളം മോഷണം നടന്നിരുന്നു. ക്ഷേത്ര മണി ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വസ്തുക്കള്‍ മോഷണം പോയിട്ടും ഒരു നടപടിയും കൈക്കൊള്ളാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് തൊടുപുഴ പോലീസ് പട്രോളിംങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: