തിരുവനന്തപുരം: വനിതകളുടെ ഉന്നമനത്തിനായി ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് രാജ്യവളര്ച്ചയ്ക്കും സഹായകമാകുന്നതെന്ന് ഗവര്‍ണര്‍ പി. സദാശിവം. ഭാരത് സേവക് സമാജിന്റെ പരിവര്‍ത്തന ദശാബ്ദം2015-2025 എന്ന പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ക്ലീന്‍കേരള പദ്ധതിയും, മയക്കുമരുന്നിനെതിരേയുള്ള ക്യാമ്പെയ്നും നദികളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുമുള്ള നിരവധി പദ്ധതികളിലും വനിതകള്‍ പങ്കെടുക്കുന്നുണ്ട്.
വരും നാളുകളില്‍ പുത്തന്‍ പ്രതീക്ഷകളുണര്‍ത്തുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങുന്നവരെ എല്ലാ രീതിയിലും സഹായിക്കേണ്ടതുണ്ട്. രാജ്യ വികസനം എന്നത് ഓരോ വ്യക്തിയുടേയും കടമയാണ്. ഇത്തരം മാതൃകകള്‍ രാജ്യ വികസനത്തിനുതകുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാരത് സേവക് സമാജിന്റെ ദേശീയ ജനറല്‍ സെക്രട്ടി ബി.എസ്. ബാലചന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ്, മുന്‍ എഐസിസി സെക്രട്ടറി അഡ്വ. ഷാനിമോള്‍ ഉസ്മാന്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട ഡയറക്ടര്‍ എം.ആര്. തമ്പാന്, ബിഎസ്എസ് ഐടി മിഷന് ഡയറക്ടര്‍ ഡോ. പി. മധുസൂദനന് പിള്ള, ബിഎസ്എസ് ഡയറക്ടര്‍ ജയശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: