തിരുവനന്തപുരം: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് കെ.ബി. ഗണേശ്കുമാറിനെതിരെ യുഡിഎഫ് സ്വീകരിച്ച അച്ചടക്ക നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കേരളാ കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള.
കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ്കുമാര് ബിജെപിയിലേക്ക് പോകുന്നുവെന്ന പ്രചാരണം ശരിയല്ല.
ബിജെപിയില്‍ നിന്ന് നേരിട്ടോ ഫോണിലോ ആരും സംസാരിച്ചിട്ടില്ല. അദ്ദേഹം കേരളാ കോണ്‍ഗ്രസ്(ബി) സ്വീകരിക്കുന്ന നിലപാടിനൊപ്പം നില്ക്കും. ഗണേഷിനെ ഏതെങ്കിലും പാര്‍ട്ടിയിലോ മുന്നണിയിലോ മുദ്രകുത്താന്‍ ആരും നോക്കേണ്ട. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ഗണേഷിനെതിരെ യുഡിഎഫ് സ്വീകരിച്ച
അച്ചടക്കനടപടി ജനാധിപത്യവിരുദ്ധമാണ്. മറ്റ് കക്ഷികളോടുള്ള മാന്യത യുഡിഎഫ് കാണിച്ചില്ല. യുഡിഎഫില്‍ എംഎല്‍എമാരുടെ എണ്ണം നോക്കിയാണ് ന്യായം തീരുമാനിക്കുന്നത്. ഗണേഷ് തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കേണ്ടത് പാര്‍ട്ടിയാണ്. ഇത്തരത്തില്‍ നടപടിയെടുക്കാനാണെങ്കില്‍ പി.സി. ജോര്‍ജിനെതിരേയും ടി.എന്‍. പ്രതാപനെതിരെയും നടപടിയെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: