കണ്ണൂര്‍: സര്‍ക്കാരിന്റെ മദ്യനയത്തില്‍ പുന:പരിശോധനയില്ലെന്ന് മന്ത്രി കെ.സി.ജോസഫ്. നിലവിലുള്ള നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല.
പ്രഖ്യാപിച്ച നയത്തില്‍ മാറ്റം വരുത്തുകയുമില്ല. ചെറിയ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ടൂറിസം വികസനത്തെ മുന്‍നിര്‍ത്തിയാണ് നയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയമുണ്ടാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചത്. ഏതെങ്കിലും ലോബിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയല്ല മദ്യനയത്തില്‍ മാറ്റം വരുത്തിയത്.
കെപിസിസി പ്രസിഡണ്ട് വിഎം സുധീരന് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സുധീരന്റെ നിലപാടുകള്‍ സുധീരന് തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും കെ.സി.ജോസഫ് വാര്‍ത്താലേഖകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: