കോട്ടയം: മദ്യത്തിന്റെ ഉപയോഗത്തെ അനുകൂലിക്കുന്നതിനോട് സഭയ്ക്ക് യോജിപ്പില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്യത്തിന്റെ ഉപയോഗം വ്യാപകമാകുന്നത് വ്യക്തിക്കും സമൂഹത്തിനും ദൂരവ്യാപകമായ ദോഷഫലങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ടുതന്നെ മദ്യ ഉപയോഗത്തെ ഏതെങ്കിലും തരത്തില്‍ അനുകൂലിക്കുന്നതിനോട് യോജിക്കാനാവില്ല. മദ്യനയത്തില്‍ സര്‍ക്കാരിന്റെത് പ്രായോഗിക നിലാപാടാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് സഭയുടെ നിലപാട് സംബന്ധിച്ച് പിന്നീട് വിശദമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: