തിരുവനന്തപുരം: മദ്യനയത്തില്‍ മാറ്റം വരുത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ എം.എം ഹസന് രംഗത്ത്. സുധീരന്റെ പ്രസ്താവന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഹസന് പറഞ്ഞു.
സര്‍ക്കാരിനെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം കെപിസിസി അധ്യക്ഷനുണ്ട്. പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയത്. ഇക്കാര്യം മുഖ്യമന്ത്രി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയതാണെന്നും സുധീരന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ദുഖിപ്പിക്കുന്നതാണെന്നും ഹസന് കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് മദ്യനയം അട്ടിമറിക്കപ്പെട്ടെന്ന് വ്യക്തമാക്കി സുധീരന് രംഗത്തെത്തിയത്. മദ്യനയം മാറ്റിയതിലൂടെ ജനഹിതത്തേക്കാള്‍ മാനിക്കപ്പെട്ടത് മദ്യലോബിയുടെ താല്‍പ്പര്യമാണെന്നും പ്രഖ്യാപിത നയത്തില്‍ നിന്നുള്ള സര്‍ക്കാരിന്റ മാറ്റം ജനങ്ങളെ ഞെട്ടിച്ചുവെന്നും സുധീരന് പറഞ്ഞിരുന്നു.
ഞായറാഴ്ച്ചകളിലെ ഡ്രൈ ഡേ തീരുമാനം പിന്‍വലിച്ചുകൊണ്ട് മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനമാണ് വിമര്‍ശനങ്ങള്‍ക്കിടയാക്കിയത്. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങിയിട്ടില്ലെന്ന് പറഞ്ഞ് മന്ത്രി കെ.സി ജോസഫും രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: