തിരുവനന്തപുരം: സംസ്ഥാനത്ത് നീര ഉല്പാദനത്തിന് അനുമതി. 173 നാളികേര ഉദ്പാദക ഫെഡറേഷനുകള്‍ക്ക് അനുമതി നല്‍കിയുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പു വച്ചു. നീരചെത്തുന്ന തെങ്ങുകള്‍ക്ക് എക്സൈസ് അനുമതി വേണമെങ്കിലും നീര വിപണനത്തിന് വകുപ്പിന്റെ നിയന്ത്രണമുണ്ടാകില്ല.
മദ്യത്തിന്റെ അംശമില്ലാത്ത പോഷക പാനീയമെന്ന നിലക്കാണ് നീര വിപണിയിലെത്തുന്നത്. നാളികേര ബോര്‍ഡിനും നാളികേര ഉല്പാദക സംഘങ്ങള്‍ക്കും ഫെഡറേഷനുകള്ക്കുമാണ് നീര ഉല്പാദിപ്പിക്കാനുള്ള അനുമതി മന്ത്രിസഭ നല്‍കിയിരുന്നു. കര്‍ഷകര്‍ക്ക് ഒരു തെങ്ങില്‍ നിന്ന് മാസം 1500 രൂപ വരെ വരുമാനം ഉറപ്പാക്കുന്ന ഉല്പന്നമാണ് നീര.
നാല്‍പ്പത്തി മൂന്ന് ലക്ഷം തെങ്ങുകര്ഷകരാണ് സംസ്ഥാനത്തുള്ളത്. ഒരു തെങ്ങില്‍ നിന്ന് ശരാശരി ഒന്നര ലിറ്റര്‍ നീര പ്രതിദിനം ഉദ്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. 2013 സെപ്തംബറില്‍ നീര ഉല്പാദനത്തിന് അനുമതി നല്കി ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിക്കുകയും അതിന് എകൈ്സസ്നിയമ വകുപ്പുകളുടെ ഉപദേശം ആരായുകയും ചെയ്തിരുന്നു.
അബ്കാരി നിയമത്തിലെ ഭേദഗതിയായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന പ്രതിബന്ധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: