തൃശൂര്‍: കേരള സാഹിത്യ അക്കാദമി 2013ലെ വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്കാരവും പ്രഖ്യാപിച്ചു. യൂസഫലി കേച്ചേരി, എന്‍.എസ്.മാധവന് എന്നിവര്‍ക്കാണ് വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
സമഗ്ര സംഭാവനാ പുരസ്കാരത്തിന് പി.ആര്.നാഥന്, ഡോ.എസ്.കെ.വസന്തന്, ഡി.ശ്രീമാന്‍ നമ്പൂതിരി, കെ.പി.ശശിധരന്, എം.ഡി.രത്നമ്മ എന്നിവര്‍ അര്‍ഹരായി. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
അക്കാദമി അവാര്‍ഡുകള്‍: കെ.ആര്.മീര – നോവല്‍ (ആരാച്ചാര്‍), കെ.ആര്.ടോണി – കവിത (ഓ! നിഷാദ), റഫീഖ് മംഗലശ്ശേരി – നാടകം (ജിന്ന് കൃഷ്ണന്), തോമസ് ജോസഫ് – ചെറുകഥ (മരിച്ചവര്‍ സിനിമ കാണുകയാണ്), സുനില്‍ പി.ഇളയിടം – സാഹിത്യ വിമര്‍ശനം (അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍), ഡോ.കെ.രാജശേഖരന് നായര്‍ – വൈജ്ഞാനിക സാഹിത്യം (സംസ്മൃതി), ഭാഗ്യലക്ഷ്മി – ജീവചരിത്രം/ആത്മകഥ (സ്വരഭേദങ്ങള്‍), പി.സുരേന്ദ്രന് – യാത്രാവിവരണം (ഗ്രാമ പാതകള്‍), എന്‍.മൂസക്കുട്ടി – വിവര്‍ത്തനം (യുലീസസ്), സിപ്പി പള്ളിപ്പുറം – (ശ്രീ പത്മനാഭ സ്വാമി സമ്മാനം) ബാലസാഹിത്യം (ഉണ്ണികള്‍ക്ക് നൂറ്റിയെട്ട് ഗുരുദേവ കഥകള്‍), ഡോ.പി.സേതുനാഥന്‍ – ഹാസ്യ സാഹിത്യം (മലയാളപ്പെരുമ).
എന്‍ഡോവ്മെന്റ് അവാര്‍ഡുകള്‍: എം.എന്‍.കാരശ്ശേരി – ഭാഷാശാസ്ത്രം, വ്യാകരണം, ശാസ്ത്ര പഠനം (തായ്മൊഴി), അടൂര്‍ ഗോപാലകൃഷ്ണന് – ഉപന്യാസം (സിനിമ സംസ്കാരം), ഡോ.ജെ.പി.പ്രജിത്ത് – വൈദിക സാഹിത്യം (തന്ത്രസാഹിത്യം), സംപ്രീത – കവിത (നീറ്റെഴുത്ത്), ജേക്കബ് എബ്രഹാം – ചെറുകഥാ സമാഹാരം (ടാറ്റു), സജി ജെയിംസ് – വൈജ്ഞാനിക സാഹിത്യം (സൈലന്റ് വാലി: ഒരു പരിസ്ഥിതി സമരത്തിന്റെ ചരിത്രം). അക്കാദമി പ്രസിഡണ്ട് പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: