തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം അര്‍ജന്റീനിയന്‍ സിനിമയായ റെഫ്യൂജിയാഡോയ്ക്ക്.
ഗര്‍ഭിണിയും ഏഴുവയസുകാരന്റെ അമ്മയുമായ യുവതിയുടെ അതിജീവനത്തിനായുള്ള പാലായനമാണ് ഡിഗോ ലേമാന് സംവിധാനം ചെയ്ത റെഫ്യൂജിയാഡോ തിരശീലയില്‍ പറഞ്ഞത്.
മികച്ച സംവിധായകനായി ജപ്പാന് സംവിധായകനായ ഹിറോഷി ടോഡ തെരഞ്ഞെടുക്കപ്പെട്ടു. വൃദ്ധരുടെ അനാഥത്വത്തിന്റെയും പ്രണയത്തിന്റെയും കഥപറഞ്ഞ സമ്മര്‍ ഇന്‍ ക്യോട്ടോയാണ് ഹിറോഷി ടോഡയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
നവാഗത സംവിധായകനുള്ള രജത ചകോരത്തിന് ഹുസൈന് ഷബാബി അര്‍ഹനായി. ദ ബ്രൈറ്റ് ഡേ എന്ന സിനിമയാണ് ഹുസൈന് ഷബാബിയ്ക്ക് രജത ചകോരം നേടിക്കൊടുത്തത്.
നെറ്റ്പാക്ക്, ഫിപ്രസി പുരസ്കാരം ഒരാള്‍പൊക്കത്തിന് ലഭിച്ചു. സനല്‍കുമാര്‍ ശശിധരനാണ് ഒരാള്‍പൊക്കം സംവിധാനം ചെയ്തത്.
പ്രേഷക പ്രീതിയുള്ള ചിത്രമായി സജിന്‍ ബാബു സംവിധാനം ചെയ്ത അസ്തമയംവരെ തെരഞ്ഞെടുക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: