തിരുവനന്തപുരം: മദ്യനയം സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്. കടുത്ത ഭാഷയിലാണ് സുധീരന് സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതികരിച്ചത്. ജനതാല്പര്യത്തിനു മുകളിലൂടെ മദ്യലോബിയുടെ താല്പര്യം അടിച്ചേല്പിക്കുന്നു.
നയംമാറ്റത്തില്‍ ശക്തിയായി വിയോജിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജനതാല്പര്യങ്ങള്ക്കു മേല്‍ മദ്യലോബികളുടെ താല്പര്യങ്ങള്ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയെന്ന് വ്യക്തമായിരിക്കുകയാണെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. ബാറുകള്‍ അടച്ചു പൂട്ടുമ്പോള്‍ തൊഴില്രഹിതരാകുന്നവരെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
പുനരധിവാസം സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ നടക്കുമായിരുന്നു. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറക്കുന്ന സാഹചര്യത്തിലേക്ക് വഴി തെളിക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാട്ടുകയായിരുന്നെന്നും സുധീരന് ആരോപിച്ചു. കൂടുതല്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തലമുറകളോടുള്ള ദ്രോഹമാണ്.
കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമായ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ലക്ഷ്യം നേടിയെടുക്കാനായി ശക്തമായ പ്രവര്‍ത്തനങ്ങളുമായി കെപിസിസി മുന്നോട്ടുപോകുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: