കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിച്ചത് മുഖ്യമന്ത്രിയും അടുത്തുള്ളയാളുകളുമാണെന്ന് സി.എസ്.ഐ സഭ മധ്യകേരള ബിഷപ്പ് തോമസ് കെ. ഉമ്മന്‍.
അവിഹിതമായ പല ഇടപാടുകളും ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്ന് ബിഷപ്പ് തോമസ് കെ ഉമ്മന്‍ കോട്ടയത്ത് പറഞ്ഞു.
കോഴ വാര്‍ത്തകള്‍ ശരിയാണെന്ന് തെളിയിക്കുന്ന കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്നും കഴിഞ്ഞ ഒരു മാസമായി നടക്കുന്ന കാര്യങ്ങള്‍. ചിലരെ രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് വഴങ്ങുകയാണെന്നും ബിഷപ്പ് തോമസ് കെ. ഉമ്മന്‍ കുറ്റപ്പെടുത്തി.
ബാറുടമകളുടെ കച്ചവടതാല്‍പ്പര്യം സംരക്ഷിക്കലല്ല സര്‍ക്കാരിന്റെ കടമയെന്ന് സിഎസ്ഐ സഭാ ബിഷപ്പ് പറഞ്ഞു. പലരെയും രക്ഷപ്പെടുത്താനുള്ള ഉറപ്പാണ് സര്‍ക്കാര്‍ പാലിച്ചത്, ജനങ്ങള്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. ബാറുടമകള്‍ ഭരണം ഹൈജാക്ക് ചെയ്യാനനുവദിക്കരുതെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
മദ്യനയം അട്ടിമറിച്ചതിനെതിരെ സീറോ മലബാര്‍ സഭയും രംഗത്തെത്തി. മദ്യനയം തിരുത്തിയത് വെളുക്കാന്‍ തേച്ചത് പാണ്ടായത് പോലെയെന്ന് ഫാ.പോള്‍ തേലക്കാട്ട് പരിഹസിച്ചു. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാനുള്ള തീരുമാനം മദ്യാസക്തി കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: