പാലക്കാട്: സംസ്കൃത ഭാരതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ശിക്ഷക പ്രശിക്ഷണ ശിബിരം 19 മുതല്‍ 28 വരെ കല്ലേക്കാട് വ്യാസപീഠത്തില്‍ നടത്തും. 20ന് രാവിലെ 9 മണിക്ക് ഐഎസ്ആര്‍ഒ റിട്ട. ശാസ്ത്രജ്ഞന് വെങ്കിട്ടരാമന് ഉദ്ഘാടനം ചെയ്യും. ഡോ പി.കെ.മാധവന് ദീപപ്രോജ്വലനം നടത്തും. എം മുകുന്ദന് മാസ്റ്റര്‍ പ്രസംഗിക്കും.
ദിവസവും രണ്ട് മണിക്കൂര്‍ വീതം പത്ത് ദിവസം കൊണ്ട് സംസ്കൃതത്തില്‍ സംസാരിക്കാന്‍ പരിശീലിപ്പിക്കുകയാണ് ക്യാംപിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 100 ശിക്ഷാര്ഥികളും ശിക്ഷകരും പ്രബന്ധകരും അടങ്ങുന്ന സംഘം പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഗുരുകുല സമ്പ്രദായത്തിലുള്ള ക്യംപില്‍ പങ്കെടുക്കും. ക്യംപില്‍ ജാതി, മത, ഭാഷ, വിദ്യാഭ്യാസ ഭേദമില്ലാതെ പങ്കെടുക്കാം. പത്രസമ്മേളനത്തില്‍ ഡോ. എ. സ്വാമിനാഥന്, കെ.ബി. രാമകൃഷ്ണന്, വി.കെ. രാജകൃഷ്ണന്, സി. ഗോപികൃഷ്ണന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: