കൊച്ചി: ക്രിസ്മസ്അവധി സംബന്ധിച്ച വിവാദങ്ങള്‍ സൃഷ്ടിക്കുന്ന എംപി കെ. സി.വേണുഗോപാല്‍ മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്.
പ്രധാനമന്ത്രിയോടും മാനവവിഭവശേഷി മന്ത്രാലയത്തോടും ക്രിസ്തുമത വിശ്വാസികളോടുമാണ് മാപ്പുപറയേണ്ടതെന്നും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തില്‍ കേരളത്തില്‍ പിടിച്ചുനിലക്കുന്നതിന് വേണ്ടിയുള്ള വിലക്കുറഞ്ഞ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
വോട്ട്ബാങ്ക് ലക്ഷ്യമാക്കിയാണ് കെ.സി. വേണുഗോപാലും സംഘവും ലോക്സഭയില്‍ ബഹളം വയ്ക്കുന്നത്.
നവോദയ വിദ്യാലയങ്ങളില്‍ ആഘോഷദിവസങ്ങളില്‍ വിദ്യാര്‍ഥികളെ വീട്ടില്‍പോകാന്‍ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം രാജീവ് ഗാന്ധി സര്‍ക്കാരിന്റെതാണ്.
1987ഏപ്രില്‍ 13ന് അന്നത്തെ മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന പി.വി.നരസിംഹറാവുവാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഡിസംബര്‍ 25ന് സ്കൂളുകള്‍ തുറക്കണമെന്ന് ആരും നിര്‍ദേശം നല്‍കിയിട്ടില്ല.
താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓഫ്ലൈനായോ ഓണ്‍ലൈനായോ 24, 25 തീയതികളിലെ പ്രബന്ധ മത്സരത്തില്‍ പങ്കെടുക്കാമെന്നാണ് നിര്‍ദേശമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: