തിരുവനന്തപുരം: പട്ടികജാതിക്കാര്‍ക്കെതിരെ നടന്ന ആക്രമണങ്ങളില്‍ 2012-ല്‍ രജിസ്റ്റര്‍ ചെയ്ത 743 കേസില്‍ 162 എണ്ണവും 2013 ല്‍ രജിസ്റ്റര്‍ ചെയ്ത 683കേസില്‍ 188 എണ്ണവും മാത്രമേ തീര്പ്പായിട്ടുള്ളു. ഇത്തരം കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതായി ദേശീയ പട്ടികജാതി കമ്മീഷന് നടത്തിയ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രി എ.പി. അനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തു ഭിക്ഷാടനം പൂര്‍ണമായി നിരോധിക്കാന്‍ പുതിയ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. സ്ഥലം ലഭിക്കാത്തതിനാല്‍ യാചക വിമുക്ത കേരളം പദ്ധതിക്ക് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 18 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും പദ്ധതിക്കായി ഒരു തുകയും നല്‍കിയിരുന്നില്ലെന്നു മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു.
ലാന്‍ഡ് അക്വിസിഷന്‍ നിരക്ക് ഇനത്തില്‍ 960.28 കോടി രൂപ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. മിനിമം വേതന നിയമം നടപ്പിലാക്കിയിട്ടില്ലാത്ത 103 സ്വകാര്യ ആശുപത്രികളുണ്ടെന്നു മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു.
ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തിയ 24 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നു മന്ത്രി കെ.എം. മാണി അറിയിച്ചു. നികുതി വെട്ടിപ്പ് തടയാന്‍ വാണിജ്യ നികുതി വകുപ്പ് 283സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1404.52 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി.
സംസ്ഥാനത്ത് ഇപ്പോഴും അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഗോവ, മിസോറാം, നാഗാലാന്‍ഡ്, ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍, എന്നിവകളുടെ ലോട്ടറി രജിസ്ട്രേഷന് വേണ്ടിയുള്ള അപേക്ഷ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഗോവ, നാഗാലാന്‍ഡ്, എന്നീ സംസ്ഥാന ലോട്ടറികളുടെ അപേക്ഷ നിരസിച്ചിട്ടുണ്ട്. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍, മിസോറാം എന്നിവകളുടെ അപേക്ഷ പരിശോധിച്ചുവരികയാണ്, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: