കൊച്ചി : ഭൂരഹിതര്‍ക്ക് ഭൂമി പതിച്ചു നല്‍കാതെ മിനി സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതരുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. തേഞ്ഞിപ്പലം വില്ലേജിലെ ഒരു ഏക്കര്‍ മിച്ചഭൂമിയും മേച്ചില്‍ സ്ഥലവും ശ്മശാന നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഈ ഭൂമിയില്‍ മിനി സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിന് ജില്ലാകളക്ടര്‍ അനുമതി നല്‍കിയിരുന്നു.
ഇതിനെ ചോദ്യം ചെയ്ത് പ്രദേശവാസിയും വിവേകാനന്ദ സേവാകേന്ദ്രം സെക്രട്ടറി കൂടിയായ ദിവാകരന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് തേഞ്ഞിപ്പലം പഞ്ചായത്തിന്റേയും സര്‍ക്കാരിന്റേയും വിശദീകരണവും ഹൈക്കോടതി ആവശ്യപ്പെട്ടു. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ അനുവദിച്ചിട്ടുള്ള മിച്ചഭൂമിയാണ് സ്റ്റേഡിയം നിര്‍മ്മാണത്തിനായി വകയിരുത്തിയിട്ടുള്ളത്.
പ്രദേശവാസികള്‍ക്ക് പൊതു ശ്മശാനം ഇല്ലെന്നും വാദിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. പി. വിജയകുമാര്‍ കോടതിയില്‍ അറിയിച്ചു. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: