കാഞ്ഞാര്‍: കാഞ്ഞാര്‍ കൂവപ്പള്ളി കവലയ്ക്ക് സമീപം വാഗമണ്‍ റോഡില്‍ ജലവിതരണ പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കുഴിച്ച കുഴി മൂടാത്തത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും കെണിയാകുന്നു. കാഞ്ഞാറില്‍ നിന്നും വാഗമണ്ണിലേക്ക് പോകുന്ന നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയരികിലാണ് കുടുക്കിലാക്കുന്ന ഈ കുഴിയുള്ളത്.
നാലടിയോളം താഴ്ചയുള്ള ഈ കുഴി മൂടുവാന്‍ തയ്യാറാകാത്തതുമൂലം നിരവധി വാഹനങ്ങളാണ് ദിവസേന ഇവിടെ അപകടത്തില്‍പ്പെടുന്നത്. വീതികുറഞ്ഞ ഈ റോഡിന്റെ വശങ്ങളിലെ കുഴി കൂടുതല്‍ ദുരിതമാണ് നല്‍കുന്നത്. അവധിദിവസങ്ങളില്‍ വാഗമണ്ണിലേക്ക് അനവധി വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.
വാഹനങ്ങള്‍ക്ക് മാത്രമല്ല കാല്‍നട യാത്രക്കാര്‍ക്കും ഈ കുഴി ദുരിതം വിതയ്ക്കുന്നു. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കുഴിച്ച കുഴി നികത്തി അപകടം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: