പ്രിയപ്പെട്ട മോദീ ജി അങ്ങയുടെ കഴിവിലും കാര്യക്ഷമതയിലും ഞങ്ങള്‍ക്കും വിശ്വാസമുണ്ട്. എന്നാല്‍ നമ്മള് ആദ്യം കള്ളപ്പണം ഇവിടെ കൊണ്ടുവരാനാണ് പ്രാധാന്യം നല്‍കേണ്ടത്. എന്നിട്ടുമതി മറ്റേതും. മയക്കുമരുന്നുവിരുദ്ധ ഭാരതത്തിന് ആശംസകള്‍ നേരുന്നു.
അസീം മുഹമ്മദ് എറണാകുളം
കേരളത്തിനുള്ള പരിസ്ഥിതി ആഘാത പഠനത്തിനുള്ള അനുമതി റദ്ദാക്കണമെന്ന് തമിഴ്നാട് പറയുന്നു. കഷ്ടം. സംസ്ഥാനത്തെ നേതാക്കന്മാര്ക്ക് നേരമെവിടെയാണ് ഈ നിസ്സാര പ്രശ്നത്തിന്റെയൊക്കെ പിറകെ പോകാന്‍?. അവരൊക്കെ താരതമ്യേന ഗൗരവമേറിയ പ്രശ്നങ്ങളായ കോഴ, ചുംബനസമരം എന്നിവയുടെ പിറകില്‍ അല്ലേ?
പ്രസന്നകുമാര്‍ നായര്‍ വെണ്മണി
ആയുധശേഷിയും അംഗബലവും കുറഞ്ഞിടത്ത് പീഡിത മുഖാവരണം അണിയുന്നു. യൗവനരോഷത്തെ മതത്തിന്റെ ചാക്കിട്ട് പിടിച്ച് ചാവേറുകളാക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ചെയ്യുന്നത്. കളങ്കമെത്താത്ത കുരുന്ന് തലച്ചോറുകളില്‍ മത ഭീകരത എന്ന വിഷം കുത്തിവെയ്ക്കുന്നവരാണ് ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു.
ക്രിസ് ജോണ്‍. കുവൈത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: