മൂലമറ്റം : മൂലമറ്റം കൂവപ്പള്ളിയില്‍ പതിനാല് പേര്‍ക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. ഒന്‍മ്പത് പേരെ ഗുരുതര സ്ഥിതിയില്‍ പ്രദേശത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ 12 പേര് തൊഴിലുറപ്പ് ജോലിക്കാരാണ്. രണ്ട് പേര്‍ക്ക് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കുത്തേറ്റത്.
ഇന്നലെ രാവിലെ ഒന്പരയോടെ കൂവപ്പള്ളി ഇല്ലിക്കവല ഭാഗത്ത് നെല്ലിപ്പുള്ളില് ജോര്‍ജ് എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ കയ്യാലവെയ്പ്പ് ജോലിക്കായി എത്തിയവര്‍ക്കാണ് പരിക്കേറ്റത്. കാനത്ത് അന്നമ്മ സാമുവല്‍ (42), വില്ലുംപ്ലായ്ക്കല് മേരിജോസഫ് (52), പുത്തന്‍പുരയ്ക്കല്‍ ഏലിയാമ്മ (45), കൊച്ചുപുരയ്ക്കല്‍ തങ്കച്ചന് (53), ചൊക്കലില് ജയ്സണ്‍ (30), എന്നിവര്‍ തൊടുപുഴ ചാഴികാട് ആശുപത്രിയിലും മുണ്ടനാട്ട് തങ്കമ്മ കുര്യന് (48), ചൊക്കലില് അന്നമ്മ ജോണ്‍ (60), ചങ്ങനാരയില് അന്നമ്മജോണ്‍ (42), പുത്തന്‍പുരയ്ക്കല്‍ വിജയമ്മ(44), ഇടയപ്പുരയ്ക്കല് ആനിയമ്മ (42), കാവുംപുറച്ച് സിസിലി ജേണ്‍സണ്‍ (49), ഉമ്മിക്കുഴിയില്‍ ഷൈനി ഫ്രാന്‍സീസ് (45), കളത്തിക്കുഴിയില് മേരി വര്‍ഗീസ് (68), കൊച്ചുപുരയ്ക്കല്‍ റോസമ്മ ചാക്കോ (50) എന്നിവരെ അറക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥലത്തുണ്ടായിരുന്ന പെരുന്തേനീച്ചയുടെ കൂട് കാക്ക ഇളക്കിയതാണ് അപകടത്തിന് കാരണമായത്. ഇളകിയ പെരുന്തേനീച്ച എല്ലാവരെയും കുത്തി. പലരും ഒരു കിലോ മീറ്ററോളം ഓടി. പിന്നാലെയെത്തിയ പെരുന്തേനീച്ച അന്‍മ്പതിലേറെ തവണ ജോലിക്കാരെ കുത്തി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: