ജറുസലേം: പലസ്തീന്‍ മന്ത്രി സിയാദ് അബു അയിന്റെ മരണത്തില്‍ ഇസ്രായേല്‍ അന്വേഷണം പ്രഖ്യാപിച്ചു. സംയുക്ത അന്വേഷണത്തിനു തയാറാണെന്നും ഇസ്രായേല്‍ അറിയിച്ചു.
സംഭവത്തില്‍ ഇരുരാജ്യങ്ങളും ആത്മസംയമനം പാലിക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി. മൂണ്‍ നിര്‍ദേശിച്ചു.
വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ നടത്തുന്ന ഭൂമി കൈയ്യേറ്റത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന പലസ്തീന്‍ മന്ത്രിയും മറ്റ് അനുകൂലികളും. പലസ്തീനുകാര്‍ ഒലീവ് തൈകള്‍ നടാന്‍ ശ്രമിക്കുകയായിരുന്നു.
ഇസ്രയേലില്‍ അതിക്രമിച്ചുകയറി എന്നു പറഞ്ഞാണ് ഇസ്രേലി സൈനികര്‍ ഇവരെക്കുനേരെ കണ്ണീര്‍വാതക പ്രയോഗം നടത്തി.
ആക്രമണത്തില്‍ കുഴഞ്ഞുവീണ പലസ്തീന്‍ മന്ത്രി സിയാദ് അബു ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഇസ്രയേല്‍ സൈനികരുടെ പ്രതിരോധത്തിനിടെ മന്ത്രിയ്‌ക്ക് അടിയേറ്റതായും സൂചനയുണ്ട്.
സംഘര്‍ഷത്തിനിടെ ഗ്രനേഡിന്റെ ഉറ ദേഹത്ത് പതിച്ച സിയാദ് നെഞ്ചില്‍ കൈവച്ച് തളര്‍ന്നു വീഴുകയായിരുന്നു. പലസ്തീന്‍ അഥോറിട്ടിയില്‍ കാബിനറ്റ് മന്ത്രിയായിരുന്നു സിയാദ് അബു.
















