ബാഗ്ദാദ്: ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചതിന് ഇറാഖിലെ ഐഎസ്ഐഎസ് ഭീകരര്‍ നാല് കുട്ടികളെ തലയറുത്ത് കൊന്നു.
ബാഗ്ദാദിലെ ക്രിസ്ത്യന്‍ പള്ളിയിലെ വികാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് കുട്ടികളെ വെട്ടിനുറുക്കിയതെന്ന് വികാരി കാനോന്‍ ആന്‍ഡ്രൂ വൈറ്റ് പറഞ്ഞു. ബാഗ്ദാദിനോട് ചേര്‍ന്നുള്ള ക്രിസ്ത്യന്‍ പള്ളിയുടെ സ്ഥലത്ത് വച്ചാണ് അതിദാരുണമായ സംഭവം നടന്നത്.
ഇറാഖില്‍ ഇസ്ലാമിക് ഭീകരര്‍ നടത്തിവരുന്നത് ഭീകരമായ വേട്ടയാണ്. അവര്‍ നൂറുകണക്കിന് ക്രൈസ്തവരെ കൊന്നൊടുക്കുന്നതിനു പുറമേ കുട്ടികളെ വെട്ടി തുണ്ടം തുണ്ടമാക്കുന്നു, തലവെട്ടുന്നു, പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം ഭീകരതയാണ് അരങ്ങേറുന്നതെന്ന് വികാരി പറഞ്ഞു.
ഭീകരര്‍ പറയുന്നത് തങ്ങളുടെ ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒരു ക്രിസ്ത്യാനിയെ കൊല്ലുമെന്നാണ്. നിങ്ങള്‍ ഇസ്ലാമിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ ഒന്നോടെ കൊന്നൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്.
മുഹമ്മദിനെ പിന്തുടരാന് വിസമ്മതിച്ച കുട്ടികളുടെ തലയാണറുത്തത്. ഭൂരിഭാഗം മുസ്ലിങ്ങളും തങ്ങളുടെ സുഹൃത്തുക്കളാണ്. എന്നാല്‍ ഭീകരന്മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. താനിപ്പോള്‍ ഇസ്രയേലിലാണെന്നും കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും വികാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: