ജനക്ഷേമത്തിന് ഉപയോഗിക്കാനുള്ള ജനങ്ങളുടെ നികുതിപ്പണം മുഴുവന്‍, മന്ത്രിമാര്‍ വീതംവെച്ച് എടുക്കുന്നു. പ്രതികരിക്കാന്‍ ശേഷിയില്ലാതെ പ്രതിപക്ഷം. എല്ലാത്തിനും ചുക്കാന്‍പിടിക്കുന്ന മുഖ്യമന്ത്രി. നിസ്സംഗരായി പൊതുജനം. കേരളത്തിന് ഒരുനല്ല ഭാവിയുണ്ട്.
സാബു ദിവാകരന്
യുഡിഎഫിലെ കൊള്ളാവുന്ന കുറച്ചു പൊതുപ്രവര്‍ത്തകരില്‍ ഒരാളാണ് ഗണേഷ്കുമാര്. പറയുന്നത് സത്യം ആയിരിക്കാം. വിദ്യാഭ്യാസ മന്ത്രി ജനങ്ങളുടെ കാശ് വാങ്ങി ഇഫ്താര്‍ വിരുന്നു നടത്തുന്നു. പൊതുമരാമത്ത് അഴിമതി നടത്താന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിമാര്‍ക്കും ഐഎഎസ് ഓഫീസര്‍മാര്‍ക്കും വഴിയൊരുക്കി കൊടുക്കുന്നു. മുസ്ലിംലീഗ് ഭരിച്ചാല്‍ മാത്രമേ വിദ്യാഭ്യാസവും തൊഴിലും വളരുകയുള്ളോ!
ജയ്വിഷ്ണു പി.ജെ
ഗണേഷ്കുമാര് ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കും എന്ന് കരുതാനാവില്ല.അധികാരത്തിന്റെ അപ്പകഷണം കിട്ടിയാല്‍ ഇതൊക്കെ അതുപോലെ വിഴുങ്ങുന്നവരാണ് ഈ കൂട്ടര്. അഴിമതി നടത്തുന്നവരുടെ ഒരു കോര്‍പ്പറേറ്റ് കമ്പനിയായി യുഡിഎഫ് മാറി. ഈ അഴിമതിക്കൂട്ടത്തിന്റെ അമരക്കാരനാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി.
നളിന്‍ കെ.വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: