എരുമേലി: മൂലക്കയം മുതല്‍ പഴയിടം വരെ വിസ്തൃതമായി കിടക്കുന്ന കാര്‍ഷിക മലയോര മേഖലയായ എരുമേലി ഗ്രാമപഞ്ചായത്തിനെ വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി ഇന്നലെകൂടിയ എരുമേലി ഗ്രാമപഞ്ചായത്ത് യോഗം റിപ്പോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് നല്കി. നാല്പത്തഞ്ചോളം കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന എരുമേലി പഞ്ചായത്തില്‍ 23 വാര്‍ഡുകളാണ് നിലവിലുള്ളത്. ഇതില്‍ മുക്കൂട്ടുതറ, ഉമ്മിക്കുപ്പ, മുട്ടപ്പള്ളി, പമ്പാവാലി, എയ്ഞ്ചല്‍വാലി, കണമല, മൂക്കംപെട്ടി, തുമരംപാറ, എലിവാലിക്കര, എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടെയാണ് പുതുതായി മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കുന്നത്.
ഒന്നുമുതല്‍ എട്ടുവരെയും 19 മുതല്‍ 23 വരെയുമുള്ള പതിമൂന്നു വാര്‍ഡുകള്‍ ഉള്‍പ്പെടുത്തി എരുമേലി ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയര്‍ത്താനാണ് പദ്ധതി. എന്നാല്‍ ഇരുമ്പൂന്നിക്കര, പ്രൊപ്പോസ് വാര്‍ഡുകളെ ചേര്‍ക്കുന്നത് സംബന്ധിച്ച് നിലവിലുള്ള ജനപ്രതിനിധികളില്‍ തീരുമാനമായില്ല. എരുമേലി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യാ കണക്കെടുപ്പിലെ വ്യത്യാസങ്ങളാണ് പഞ്ചായത്ത് വിഭജനത്തിന് കാലതാമസം ഉണ്ടാക്കുന്നതെന്ന് പറയപ്പെടുന്നു.
എന്നാല്‍ എരുമേലി മുനിസിപ്പാലിറ്റിയാകുന്നതോടെ കൂടുതല്‍ വാര്‍ഡുകളെ ഒഴിവാക്കുന്നതോ ചേര്‍ക്കുന്നതോ സംബന്ധിച്ചും അന്തിമ തീരുമാനമായില്ല. സംസ്ഥാനത്തെ യുഡിഎഫ് ഭരണം മാറുന്നതിനു മുമ്പ് എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കുട്ടൂതറ പഞ്ചായത്ത് രൂപീകരിക്കാനുള്ള നീക്കത്തിനാണ് കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയമായി പരിശ്രമിക്കുന്നത്.
പുതിയ പഞ്ചായത്ത് രൂപീകരണം സംബന്ധിച്ച് ഇന്നലെ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ച റിപ്പോര്‍ട്ട് സെക്രട്ടറിക്കും എംഎല്‍എയ്ക്കും നല്‍കിയതായി പ്രസിഡന്റ് അനിത സന്തോഷ്, വൈസ് പ്രസിഡന്റ് ജോപ്പന് മണ്ഡപത്തില്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: