ചങ്ങനാശേരി: ചങ്ങനാശേരിയില്‍ നിന്നും ചെത്തിപ്പുഴ ചാലച്ചിറ വഴി കോട്ടയത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സ് അപകടത്തില്‍പ്പെട്ടു. അപകടം നടക്കുന്ന സമയത്ത് ബസ്സില്‍ സ്ത്രീകളും കുട്ടികളുമടക്കം മുപ്പതോളം യാത്രക്കാരുണ്ടായിരുന്നു.
ചാലച്ചിറ തോടിന്റെ കരയില്‍ തോട്ടുപുറം കെ.വി. കുട്ടപ്പന്റെ വീടിനു മുകളിലേക്കാണ് ബസ് മറിഞ്ഞത്. വീട്ടിലുണ്ടായിരു നാലംഗ കുടുംമ്പം അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മറിഞ്ഞ് വീടിന്റെ പുറത്തേക്ക് വീണ് താഴെ കുത്തി നിന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. അല്ലായിരുന്നെങ്കില്‍ തൊട്ടു താഴെയുള്ള ചാലച്ചിറ തോട്ടില്‍ വീണ് വലിയ അപകടം ഉണ്ടാകുമായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീടാണ് പോലീസും ഫയര്‍ഫോഴ്സും എത്തിയത്. സ്റ്റീയറിംഗിന്റെ ബെന്‍ഡ് ഊരിപോയതാണ് ബസ് നിയന്ത്രണം വിടുവാനുണ്ടായ കാരണം.
ചാലച്ചിറ ജംഗ്ഷനില്‍ നിന്നും കോട്ടയത്തേക്ക് തിരിയുന്ന വഴിയില്‍ നൂറ് മീറ്റര്‍ ദൂരം പിന്നിട്ടപ്പോളാണ് ഇടതുവശത്ത് പത്തടി താഴ്ചയില്‍ വീടിനുമുകളിലേക്ക് നിന്ത്രണം വിട്ട് ബസ് മറിഞ്ഞത്. മലകുന്നം പ്ലാമൂട്ടില്‍ തങ്കമ്മ ജോസഫ് (61), ഇത്തിത്താനം പതിനഞ്ചില്‍ പറമ്പില്‍ ജോസ്ലി (20), മലകുന്നം തോന്നികടവ് ശാന്തമ്മ(61), ശാന്തമ്മയുടെ മരുമകള്‍ സിന്ധുരാജേഷ് (35), കുറിച്ചി സ്മിതാഭവന്‍ രാഗിണി (46), ഇത്തിത്താനം കാഞ്ഞിരത്തും മൂട്ടില് ബിനോയ് (30), ഇത്തിത്താനം കടുപ്പില്‍ സിജി ജേക്കബ് (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: