തിഥി-തീയതി-നമ്മെ അറിയിക്കാതെ ആകസ്മികമായി നമ്മുടെ ഗൃഹത്തില്‍ വന്നുചേരുന്ന വ്യക്തികളാണ് അതിഥികള്‍. അവരെ സല്‍കരിക്കുമ്പോള്‍, അവരുടെ പദവിയോ പണമോ ദുഃസ്വഭാവമോ സല്‍സ്വഭാവമോ നമ്മള്‍ ഓര്‍ക്കരുത്.
അവരുടെ ഹൃദയത്തില്‍ ശ്രീകൃഷ്ണഭഗവാന്‍ അന്തര്യാമിയായി കുടികൊള്ളുന്നു എന്ന സത്യമാണ് നാം മനനം ചെയ്യേണ്ടത്. അങ്ങനെയായാല്‍ അതിഥി സല്‍കാരം ഭഗവത്പൂജയായി മാറും. ഈ വസ്തുത ശ്രീമഹാദേവന്‍ തന്റെ പ്രിയപത്‌നിയായ സതീദേവിയോടു തുറന്നു പറയുന്നുണ്ട് (ഭഗവതം 4-3-22)
പ്രതികരിക്കാൻ ഇവിടെ എഴുതുക: