Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2014, 10:20 am IST
inPathanamthitta

സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിലും മാര്‍ക്‌സിസ്റ്റ് അക്രമത്തിലും പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നടന്ന പ്രകടനം

പത്തനംതിട്ട: നഗരസഭാ കൗണ്‍സിലര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പേരില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ മാര്‍ക്‌സിസ്റ്റുകാരുടെ ശ്രമം. സംഭവത്തില്‍ പ്രതിഷേധിക്കാനെന്ന പേരില്‍ ഇന്നലെ ഇടതുമുന്നണി നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ നഗരത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടി. നഗരമദ്ധ്യത്തില്‍ പോലീസിന്റെ കണ്‍മുന്നില്‍ ബിജെപിയുടെ പതാകകളും തോരണങ്ങളും അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാന ദിനത്തോടുബന്ധിച്ച് വിവിധ റോഡുകളില്‍ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു.

നഗരസഭാ കൗണ്‍സിലര്‍ വി.എ.ഷാജഹാന്‍, പാര്‍ട്ടിയംഗം ഷാഹുല്‍ഹമീദ് എന്നിവര്‍ക്ക് ചൊവ്വാഴ്ച വൈകിട്ട് വെട്ടിപ്പുറത്തുവെച്ച് മര്‍ദ്ദനമേറ്റെന്ന കാരണം പറഞ്ഞാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നത്. നഗരസഭയിലെ എട്ടാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതെന്നും അറിയുന്നു. എന്നാല്‍ ഇതിന്റെ ഉത്തരവാദിത്വം മുന്‍വൈരാഗ്യമുള്ള ചില സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കെട്ടിവെയ്‌ക്കാനാണ് മാര്‍ക്‌സിസ്റ്റുകാരുടെ ശ്രമം. ഇതിന്റെ മറവില്‍ ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ സര്‍വ്വകക്ഷിയോഗ തീരുമാനം അവഗണിച്ച് പത്തനംതിട്ടയില്‍ ഇന്നലെ ഹര്‍ത്താല്‍ നടത്തുവാനും ഒരു കൂട്ടര്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നലെ രാവിലെ നഗരത്തില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ ഹോട്ടലുകളും മെഡിക്കല്‍ സ്റ്റോറുകളുമടക്കമുള്ള കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ബിജെപിയുടെ പതാകകള്‍ നശിപ്പിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തപ്പോള്‍ പോലീസും കാഴ്ചക്കാരായി മാറി. പ്രാദേശിക ഹര്‍ത്താല്‍ ശ്രദ്ധയില്‍പെടാതെ നഗരത്തിലെത്തിയ ശബരിമല തീര്‍ത്ഥാടകരും വലഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവക്കാലം പത്തനംതിട്ട ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്നലെ നടത്തിയ സമരത്തില്‍ ഹോട്ടലുകളേയും മെഡിക്കല്‍ സ്റ്റോറുകളേയും ഒഴിവാക്കിയിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ളവ്യാപാരി വ്യവസായി സമിതി അയ്യപ്പന്മാരുടെ ക്ഷേമത്തിനായി കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ അതിന് പുറകേയാണ് ഇന്നലെ ഹര്‍ത്താലിന്റെ പേരില്‍ പെട്ടിക്കടകളടക്കം മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അടപ്പിച്ചത്.

നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെ പതാകകളും ബോര്‍ഡുകളും തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ബിജെപി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുവാന്‍ ശ്രമിച്ച നഗരസഭാ അംഗങ്ങളുടേയും മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടേയും പേരില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത് കുമാര്‍ ആവശ്യപ്പെട്ടു. സിപിഎം നഗരസഭാ കൗണ്‍സിലര്‍മാരായ സക്കീര്‍ഹുസൈന്‍, അനീഷ്,സാബു, മാര്‍ക്‌സിസ്റ്റ് നേതാക്കളായ കുലശേഖരപതി അഷറഫ്, പള്ളിമുക്ക് റഷീദ്, റഫീക്ക്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബിജെപിയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും വ്യാപാരിവ്യവസായികളും ചേര്‍ന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗ തീരുമാനത്തെ അട്ടിമറിച്ചതിന് പിന്നില്‍ ശബരിമല തീര്‍ത്ഥാടകരെ ദുരിതത്തിലാക്കുക എന്ന ഗൂഡ തന്ത്രമാണുള്ളത്. ഇന്നലെ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മാര്‍ക്‌സിസ്റ്റ് ഗുണ്ടകളുടെ പേരില്‍ നടപടിയെടുക്കണമെന്നും തീര്‍ത്ഥാടകരോടുള്ള അവഗണന അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അജിത് കുമാര്‍ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ഡിവൈഎസ്പിയ്‌ക്ക് ബിജെപി ജില്ലാ പ്രസിഡന്റ് പരാതി നല്‍കി.

പ്രവര്‍ത്തകരെ കള്ളക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുന്നതിലും നഗരത്തില്‍ മാര്‍ക്‌സിസ്റ്റ് ഗുണ്ടകള്‍ അക്രമം നടത്തിയതിലും പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.പ്രകടനം സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ആര്‍.പ്രദീപ്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത് കുമാര്‍, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്.രഘുനാഥ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ്, നഗരസഭാകൗണ്‍സിലര്‍ കെ.ജി.പ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിവിധ പരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.