കൊച്ചി: അനുമതിയില്ലാത്തതും യഥാര്‍ത്ഥ പദ്ധതി അട്ടിമറിച്ചും ഇപ്പോള്‍ പണിയുന്ന കുഞ്ഞന്‍പാലം പണി നിര്‍ത്തിവയ്ക്കണമെന്നും ജനങ്ങള്‍ക്ക് ദ്രോഹമുണ്ടാക്കുന്ന നിലവിലെ പാലത്തിന്റെ രൂപരേഖ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. വോട്ടുവാങ്ങി പോയവര്‍ ജനങ്ങളെ വഞ്ചിച്ചെന്നും ഇതിന്റെ പിന്നിലെ അഴിമതിയും അട്ടിമറിയും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് അടിയന്തരയോഗം വിളിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനകീയ സമരസമിതിയുടെ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ജനകീയ സമരസമിതി കണ്‍വീനറും ബിജെപി മണ്ഡലം സെക്രട്ടറിയുമായ അബിജു സുരേഷ് അധ്യക്ഷത വഹിച്ചു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. സുരേഷ് കുമാര്‍, നേതാക്കളായ മുരളി അയ്യപ്പന്‍കാവ്, അനില്‍ വടുതല, അശോകന്, ജയറാം, രവി വടുതല, ഷാജീവന്, സംഘപരിവാര്‍ നേതാക്കളായ പി.കെ. ദിനില്‍, ബാബു പച്ചാളം, സമരസമിതി നേതാക്കളായ ജോസി മാത്യു, കെ.ആര്. രമേശ്, സരിത സന്തോഷ്, ഹേമ സുധീര്‍, ജൂഡ് ബിജു, ജോണി, പോള്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: