കൊച്ചി: കേരളാ പബ്ലിക് സര്‍വീസ് കമ്മിഷന് എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. എറണാകുളം കേരളാ പിഎസ്സി റീജണല്‍ ഓഫീസില്‍ രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം നിര്‍വഹിക്കും. കമ്മിഷന്റെ മൂന്നാമത്തെയും വലുപ്പത്തില്‍ രണ്ടാമത്തേതുമാണ് എറണാകുളം ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമെന്ന് പിഎസ്സി ചെയര്മാന് കെ.എസ്. രാധാകൃഷ്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
220 ഉദ്യോഗാര്‍ഥികള്‍ക്ക് ഒരേ സമയം പരീക്ഷയില്‍ പങ്കെടുക്കാനാവും. മറ്റ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളായ തിരുവന്തപുരത്ത് 246 ഉദ്യോഗാര്‍ഥികളെയും പത്തനംതിട്ടയില്‍ 110 ഉദ്യോഗാര്‍ഥികളെയും ഒരേ സമയം പരീക്ഷയില്‍ പങ്കെടുപ്പിക്കാനാവും. നാലാമത് പരീക്ഷാ കേന്ദ്രം കോഴിക്കോട് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പ്രാരംഭ ദിശയിലാണ്. പരീക്ഷാ തിയതി മുതല്‍ 30 ദിവസത്തിനകം ചുരുക്ക പട്ടികയോ, റാങ്ക് പട്ടികയോ പ്രസിദ്ധീകരിക്കുകയും തുടര്‍ നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് ഓണ്‍ ലൈന്‍ പരീക്ഷാ സംവിധാനം കൊണ്ട് ഉദേശിക്കുന്നത്.
നാളെ നടക്കുന്ന ചടങ്ങില്‍ കേരളാ പിഎസ്സി ചെയര്മാന് കെ.എസ്. രാധാകൃഷ്ണന് അധ്യക്ഷത വഹിക്കും. പിഎസ്സി അംഗങ്ങളായ വി.എസ്. ഹരീന്ദ്രനാഥ്, പി. ജമീല തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. കേരളാ പിഎസ്സി സെക്രട്ടറി സ്വാഗതവും കെ. സുരേഷ്കുമാര്‍ റിപ്പോര്‍ട്ട് പ്രസന്റേഷനും നിര്‍വഹിക്കും. കെ.ജി. പ്രദീപ് കുമാര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ കേരളാ പിഎസ്സി അംഗം വി.എസ്. ഹരീന്ദ്രനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: