കൊച്ചി: സ്മാര്‍ട്ട്ലിങ്ക് 150 എംബിപിഎസ് വയര്‍ലെസ് സ്പീഡ് ഉള്ള പുതിയ 3.75ജി മോഡം ബ്രോഡ്ബാന്‍ഡ് റൂട്ടര്‍ ഡിജിസോള് വിപണിയിലിറക്കി. 2ജി/3ജി പ്ലാനിലുള്ള സിം കാര്‍ഡ് ഉപയോഗിച്ച് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാം. ബില്‍റ്റ് ഇന്‍ വൈഫൈ ഉപയോഗിച്ച് 8 വയര്‍ലെസ് ഡിവൈസുകള്‍ വരെ കണക്ട് ചെയ്യാനും 3ജി ഇന്റര്‍നെറ്റ് ഷെയര്‍ ചെയ്യാനും സാധിക്കും. 3ജി ആന്റിന, 2.4 ജിഗാ ഹെര്‍ട്സ് വയര്‍ലെസ് ആന്റിന എന്നിവ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് 32 ജിബി വരെ സ്റ്റോറേജ് സൗകര്യം ഉള്ളതിനാല്‍ പെന്‍ഡ്രൈവ് പോലെ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: