പത്തനംതിട്ട: കെ.ടി ജയകൃഷ്ണന്‍മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനശക്തി സംഗമത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍. അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരംചുറ്റി പുതിയ സ്വകാര്യ ബസ് സ്റ്റാന്റില്‍ സമാപിച്ചു. കുട്ടികളും അമ്മമാരുമടക്കം ആയിരങ്ങളാണ് ജയകൃഷ്ണന്മാസ്റ്ററെ അനുസ്മരിക്കാനായി എത്തിയത്.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ ബാനറുകള്‍ക്ക് പിന്നിലാണ് പ്രവര്‍ത്തകര്‍ കൊടികളേന്തി മുദ്രാവാക്യം മുഴക്കി ചിട്ടയായി നീങ്ങിയത്. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനോടുള്ള താക്കീതായി മാറി ജനശക്തി സംഗമം. ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാ സുരേന്ദ്രന് സംഗമം ഉദ്ഘാടനം ചെയ്തു.
കൊലപാതക രാഷ്ട്രീയം കേരളത്തില്‍ സിപിഎമ്മിന്റെ പതനത്തിന് കാരണമായിരിക്കുകയാണെന്നും മാര്‍ക്സിസ്റ്റ് പാര്‍ട്ടിവിട്ട് ആളുകള്‍ ബിജെപിയിലേക്ക് ഒവുകിയെത്തിക്കൊണ്ടിരിക്കുകയാണെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. യോഗത്തില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് ആളുകളാണ് പുതിയ സംവിധാനമായ എസ്എംഎസിലൂടെ ബിജെപിയുടെ മെമ്പര്‍ഷിപ്പിനായി പേരുകള്‍ രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാന സെക്രട്ടറി ബി.രാധാകൃഷ്ണ മേനോന് ആമുഖ പ്രഭാഷണം നടത്തി. ബിജെപിയുടേയും വിവിധ മോര്‍ച്ചകളുടേയും ഭാരവാഹികളായ പ്രദീപ് ചെറുകോല്‍, വി.എ.സൂരജ്, അഡ്വ.നൗഷാദ്, പ്രസാദ് എന്‍.ഭാസ്ക്കരന്‍, കെ.കെ.ശശി, വി.എസ്.ഹരീഷ്ചന്ദ്രന്‍, ബിന്ദുപ്രസാദ്, ശോഭനാ അച്യുതന്, മിനി ഹരികുമാര്‍, രമാദേവി,കെ.ബിനുമോന്, ഡോ.കുളങ്ങര രാമചന്ദ്രന്‍നായര്‍, പി.ജി.മാത്യു, അഡ്വ.നരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: