തൊടുപുഴ: നാല്മാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കരുനാഗപ്പള്ളി സ്വദേശികളായ ഷൈമ- രാധാകൃഷ്ണന് ദമ്പതികുളുടെ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് മരിച്ചത്. പ്രസവിച്ച് നാല് ദിവസത്തിന് ശേഷം കുഞ്ഞിന് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും വൈകാതെ കുട്ടി മരിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഷൈമയുടെ അമ്മയ്ക്ക് തൊടുപുഴയിലാണ് ജോലി. ഇതിനാലാണ് പ്രസവത്തിനായി തൊടുപുഴ ആശുപത്രി തിരഞ്ഞെടുത്തത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: