കൊട്ടാരക്കര: ജീവിത സാഹചര്യങ്ങളുടെ വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി അടിയന്തിരമായി പുതുക്കി നിശ്ചയിക്കണമെന്ന് ബിഎംഎസ് കൊട്ടാരക്കര മേഖല സമ്മേളനം ആവശ്യപെട്ടു. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ക്രഷര്‍ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളിക്ക് ഇഎസ്ഐ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നല്കാന് തയ്യാറാകണമെന്നും സമ്മേളനം ആവശ്യപെട്ടു.
ജില്ലപ്രസിഡന്റ് ശിവജി സുദര്ശനന് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഡ്വ.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ല വൈസ്പ്രസിഡന്റ് ജി.മാധവന്‍പിള്ള, മേഖല സെക്രട്ടറി സാനെല്ലികോട് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികള്‍ അഡ്വ: ശിവകുമാര്‍ (പ്രസി) സാബു നെല്ലികോട് (സെക്ര) ജയകുമാര്‍ (ട്രഷറര്‍) സന്തോഷ്, മധുസൂദനന്, ഷൈലജ (വൈസ് പ്രസി) ചക്കുപുര രാധാകൃഷ്ണന്, തുളസിധരന് ഉണ്ണിത്താന്,വേണുഗോപാല്‍, പുഷ്പവല്ലി (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: