കുറവിലങ്ങാട്: റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് ഇനിയുള്ള 4 നാള് കുറവിലങ്ങാട് വേദിയാവും. ഉച്ചകഴിഞ്ഞ് 2 മണിക്ക് ചെണ്ടമേളങ്ങളുടേയും, ബാന്റുമേളങ്ങളുടേയും അകമ്പടിയോടെ വിവിധ സ്കൂളുകളിലെ കുട്ടികളും, എന്‍.സി.സി., എസ്.പി.സി., സ്കൗട്ട് ആന്റ് ഗൈഡ്, റെഡ്ക്രോസ് വോളന്റിയേഴ്സ് എന്നിവര്‍ ചിട്ടയായി സാംസ്ക്കാരിക ഘോക്ഷയാത്ര സംഘടിപ്പിച്ചതോടെ കലോത്സവത്തിന് തിരശീലഉയര്ന്നു. മുത്തുക്കുടകളും ആയോധന കലാ്രപകടനങ്ങളുമായി കൊച്ചുകലാകാരന്മാര് അണിനിരന്നത് റോഡിനിരുവശവുംനിന്നകാണികള്ക്ക് ആഹ്ലാദകാഴ്ചയായി. ബലൂണുകളെന്തി വിവിധ വേഷധാരികളായ ബാലികമാരും േഘാഷയാ്രതയെ വര്‍ണാഭമാക്കി. പരിസ്ഥിതി സന്ദേശവുമായി കുറവിലങ്ങാട് പഞ്ചായത്ത് കുടുംബ്രശീ ്രപവര്‍ത്തകരും അണിചേര്‍ന്നു. അടുക്കള പച്ചക്കറി തോട്ടത്തിന്റെ ഫേ്ളാട്ടും ഇവര്‍ അവതരിപ്പിച്ചു. കളത്തൂര്‍ ഗവ. യു.പി സ്കൂള്‍, ന്രസത്തുഹില് ഡി-പോള്‍ ഹൈസ്കൂള്‍, കുറവിലങ്ങാട്, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡി, ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍നിന്നായി 2500ഓളം വിദ്യാര്‍ഥികള്‍ ഘോഷയാ്രതയില് പങ്കുചേര്‍ന്നു.
കുറവിലങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഘോഷയാ്രതയില് പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം നല്കി. സാംസ്കാരിക ഘോഷയാ്രതയില് മികച്ച ്രപകടനം നടത്തിയ സ്കൂളിനുള്ള ്രേടാഫി യു.പി വിഭാഗത്തില്‍ കലഞ്ഞൂര്‍ ഗവ. യു.പി സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ കുറവിലങ്ങാട് സെന്റ് മേരീസും നേടി. മികച്ച ഫേ്ളാട്ടിനുള്ള സമ്മാനം കുടുംബ്രശീക്ക് ലഭിച്ചു.18 വേദികളിലായി ഏഴായിരത്തിയഞ്ഞൂറില് പരം കലാകാരന്മാരുംകാരികളുമാണ് മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്നിര്മ്മലാ ജിമ്മി അധ്യക്ഷത വഹിച്ചു. ഫാ. മാത്യൂ ചന്ദ്രന്‍കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജെസി ജോസഫ്, സുധാ കുര്യന്, ഫില്‍സണ്‍ മാത്യൂസ്, ഫാ. അബ്രാഹം കൊല്ലിത്താനത്തുമലയില്‍, പി.എം. മാത്യു, ടി.എസ്.രമാദേവി, മിനി ബാബു, ജോസ് പുത്തന്‍കാലാ, അനിതാ ഷാജി, ഉഷാ വിജയന്, പി.കെ.മോഹനന്, ലിജി മാത്യൂ, എന്‍.എസ്. സുമം, ജെയിംസ് കുട്ടി തോമസ്, പ്രസന്നാദാസ്, എ.എം. ജോസുകുട്ടി, അഡ്വ.കെ.രവികുമാര്‍, സാന്ദ്രാ ജോണ്സണ്, സുരേഷ്മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ വിഭാഗത്തില്‍ 232 മത്സര ഇനങ്ങളും സംസ്കൃതോത്സവ വിഭാഗത്തില്‍ 38 ഇനങ്ങളും അറബി കലോത്സവത്തില്‍ 32 ഇനങ്ങളിലുമാണ് മത്സരങ്ങള്‍ നടത്തപ്പെടുക. 5 നു വൈകിട്ട് സമാപനസമ്മേളനം ഗവണ്മെന്റ് ചീഫ്വിപ്പ് പി.സി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
േമളയ്ക്ക് ഭക്ഷണം ഒരുക്കുന്നത് പാചകവിദഗ്ധന്‍ പഴയിടം മോഹനന് നമ്പൂതിരിയുടെ നേതൃത്വത്തിലുളള സംഘമാണ്. ഇന്ന് രണ്ടാം ദിനത്തില്‍ വേദി ഒന്നില്‍ യുപി വിഭാഗം നാടോടിനൃത്തം രാവിലെ 9 നും എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തം 10 നും എച്ച്എസ്എസ് വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തം 11 നും എച്ച്എസ്എസ് ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നാടോടിനൃത്തം ഉച്ചയ്ക്ക് 12 നും നടത്തപ്പെടും. വേദി രണ്ടില്‍ സെന്റ് മേരീസ് എച്ച്എസ്എസ് ഹാള്‍ 1 ല്യുപിവിഭാഗത്തിന്റെ പദ്യംചൊല്ലല്‍ മത്സരങ്ങള്‍ രാവിലെ 9 ന് ആരംഭിക്കും. വേദി 3 ല്‍ സെന്റ് മേരീസ് എച്ച്എസ്എസ് ഓഡിറ്റോറിയം 2-ാം നിലയില്‍ യുപി വിഭാഗത്തിന്റെ തിരുവാതിരകളി രാവിലെ 9 ന് ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: