രാമപുരം: കിഴതിരി കോട്ടമലയില്‍ സ്വകാര്യ വ്യക്തി അനധികൃതമായി പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടികളും ശക്തമായി രംഗത്തുവന്നതോടെ രാമപുരം പഞ്ചായത്ത് അനുമതി നിഷേധിച്ചു. പഞ്ചായത്ത് കമ്മറ്റിയുടെ തീരുമാനത്തിനെതിരെ പാറമട ലോബി ട്രൈബ്യൂണലിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട കമ്മീഷന് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. കമ്മീഷന് വരുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രദേശവാസികള്‍ സ്ഥലത്തെത്തിയിരുന്നു.
പാറമട വിരുദ്ധ സമിതി നേതാക്കളും നാട്ടുകാരും പാറമട തുടങ്ങുന്നതുമൂലം ജനജീവിതത്തെ തകിടംമറിക്കുമെന്ന് കമ്മീഷനെ ബോദ്ധ്യപ്പെടുത്തി. മുമ്പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലയാണെന്നും പല തവണയുണ്ടായ ഭൂമികുലുക്കത്തിന്റ പ്രഭവകേന്ദ്രം ഈ പ്രദേശമായിരുന്നുവെന്നും രേഖകള്‍ സഹിതം കമ്മീഷനെ ബോദ്ധ്യപ്പെടുത്തി.
കുത്തനെയുള്ള മലനിരകളില്‍ മണ്ണുമാറ്റി പാറപൊട്ടിക്കുമ്പോള്‍ മലയടിവാരത്ത് വന്‍ അപകടങ്ങളുണ്ടാകുമെന്നും നാട്ടുക4ാര്‍ ചൂണ്ടിക്കാട്ടി. നിരവധി വീടുകളും നൂറുകണക്കിന് ഏക്കര്‍ കൃഷിയും ഭൂമിയും ക്ഷേത്രങ്ങളും ഇതുമൂലം നശിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഈപ്രദേശത്തെ ഏറ്റവും ഉയരമുള്ള മലയുടെ മുകള്‍ഭാഗത്താണ് പാറമട ആരംഭിക്കാനുദ്ദേശിക്കുന്നത്. ഇവടെ മട തുടങ്ങിയാല്‍ കോട്ടയം ഇടുക്കി, എറണാകുളം ജില്ലകളിലെ കാലാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും നാട്ടുകാര്‍ കമ്മീഷനെ അറിയിച്ചു. അപൂര്‍വ്വ ഇനത്തില്‍പ്പെട്ട നിരവധി ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ജീവികളുടെ ആവാസകേന്ദ്രവുമായ ഈ മലനിരകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങള്ക്കുണ്ടാകന്ന ദുരിതങ്ങളും കമ്മീഷനെ ബോദ്ധ്യപ്പെടുത്തിയതായി ജനങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: