ശാസ്്താംകോട്ട: ഗള്‍ഫില്‍ വീട്ടുജോലിക്ക് പോയ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടൈത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറകിഴക്ക് പാണിറക്കത്ത് പടിഞ്ഞാറ്റതില്‍ ദേവദാസിന്റെ ഭാര്യ ബീന(32)യാണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് പെട്രോള്‍ പമ്പിലെ ജീവനക്കാരിയായിരുന്ന ബീന സൗദിഅറേബ്യയിലെ അസര്അല്ബാര് എന്ന സ്ഥലത്ത് വീട്ടുജോലിക്കായി പോയത്.
ഓച്ചിറസ്വദേശി നിസാര്‍, മാലുമേല്‍ സ്വദേശി സലിം എന്നീ ഏജന്റുമാര്‍ മുഖേനയാണ് ഇവര്‍ വിദേശത്തേക്ക് പോയത്. അവിടെയെത്തിയപ്പോള്‍ തന്നെ നിലവിലെ ജോലിക്കാരിയായിരുന്ന ഇന്ത്യോനേഷ്യന്‍ സ്വദേശിനിയെ വീട്ടുടമ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നതായി ബീന പലതവണ വീട്ടിലേക്ക് വിവരം അറിയിച്ചിരുന്നു. ഭാഷയും വീട്ടിലെ ചിട്ടവട്ടങ്ങളും പൊരുത്തപ്പെടാതിരുന്നതാണേ്രത പീഡനത്തിന് കാരണം.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധിതവണ ബീനയുടെ ഭര്‍ത്താവ് ദേവദാസ് ഏജന്റുമാരോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബീന മരിച്ചവിവരം ഏജന്റ് സലീം ദേവദാസിനെ വിളിച്ചറിയിച്ചത്. ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണ് മരണകാരണമൊണ് വിവരം. തുടര്‍ന്ന് വീട്ടുകാര്‍ പലതവണ സ്പോണ്സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. മരണം സ്ഥിരീകരിക്കാനോ മൃതദേഹം നാട്ടിലെത്തിക്കാനോ കഴിയാതെ വലയുകയാണ് ബീനയുടെ ബന്ധുക്കള്‍. ഇതുസംബന്ധിച്ച് നോര്‍ക്ക അധികൃതര്‍ക്കും പോലീസിലും പരാതിനല്‍കിയിട്ടുണ്ട്. അര്ജുന് ഏകമകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: