ശ്രീനഗര്‍: തിരക്കേറിയ ലാല്‍ ചൗക്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഏഴുപേര്‍ക്ക് പരിക്ക്. സംഭവത്തിന് പിന്നില്‍ ഭീകരസംഘടനകളാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. പ്രവര്‍ത്തനരഹിതമായ സിനിമാ തീയറ്റിന് മുന്നില്‍ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഭീകരരാണ് ഗ്രനേഡ് വലിച്ചെറിഞ്ഞ്. എന്നാല്‍ ലക്ഷ്യം തെറ്റിയ ഗ്രനേഡ് റോഡില്‍ വീണ് പൊട്ടിത്തെറിക്കുകയായിരുന്നു.
തിരക്കേറിയ കച്ചവട സ്ഥലമായിരുന്നതിനാല്‍ ഏഴുപേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് മാറ്റിയതായും ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താന്‍ ശക്തമായ തിരച്ചില്‍ സൈന്യം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഇതുവരെ ഒരു ഭീകരസംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: