Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാഞ്ഞുപോകുന്നത് ചരിത്രത്തിന്റെ കൈയൊപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2014, 05:09 pm IST
inVaradyam

കാലം ബാക്കി വെച്ചുപോയ അവശേഷിപ്പുകളില്‍ നിന്നാണ് അനന്തര തലമുറ പൂര്‍വ്വകാല ചരിത്രവും സംസ്‌കാരവുമെല്ലാം പുനര്‍വായിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി ചരിത്രാവശിഷ്ടങ്ങള്‍ ഓരോ പ്രദേശങ്ങളിലും നമുക്ക് കാണാന്‍ കഴിയും. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ആദിമ മനുഷ്യരുടെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രത്താളുകളിലേക്ക് വെളിച്ചം വീശുന്ന ‘മുനിയറകള്‍’ എന്നറിയപ്പെടുന്ന നിരവധി ശിലാകുടീരങ്ങളാണ് തൃശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ വനപ്രദേശങ്ങളിലുണ്ടായിരുന്നത്.

പ്രത്യേകരീതിയില്‍ പലകപോലെ പൊളിച്ചെടുത്ത കല്‍പ്പാളികള്‍ മുകള്‍വശം പരന്ന പാറകളിന്മേല്‍ ഭിത്തികള്‍ പോലെ കുത്തനെ നിര്‍ത്തി അതിനു മുകളില്‍ ഇതേ രൂപത്തിലുള്ള കല്‍പ്പാളികള്‍ കൊണ്ട് മേല്‍ക്കൂര തീര്‍ത്തുള്ള നിര്‍മിതി. പ്രവേശന ദ്വാരത്തിലൂടെ കഷ്ടിച്ച് ഒരാള്‍ക്ക് ഉള്ളിലേക്ക് നൂഴ്ന്നു കടക്കാവുന്ന രീതിയില്‍ അതിവിദഗ്‌ദ്ധമായി നിര്‍മ്മിച്ച ഈ മുനിയറകള്‍ പഴയ കാലത്ത് നിബിഡവനങ്ങള്‍ക്കുള്ളില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടാനായി ഉണ്ടാക്കിയ ആവാസവ്യവസ്ഥയുടെ ശേഷിപ്പുകളാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കാനന വാസികളായ മുനിമാര്‍ തപസ്സിരിക്കാനായി ഉണ്ടാക്കിയ ഗുഹാഗൃഹങ്ങളാണിവയെന്ന് മറ്റൊരു പക്ഷമുണ്ട്. അതിനാലാണ് ഇവക്ക് പുതുതലമുറ മുനിയറകള്‍ എന്ന് പേര് നല്‍കിയത്.

അകത്തു ഒരാള്‍ക്ക് ഇരിക്കാനും കിടക്കാനും കഴിയുന്നത്ര വലിപ്പമുള്ള രണ്ടും മൂന്നും ഗുഹാമുറികള്‍ ഇതിനകത്ത് കാണാം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക സാങ്കേതിക വിദ്യകളൊന്നും വികസിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ ഇത്ര വിധഗ്‌ദ്ധമായി കരിങ്കല്‍ പാളികള്‍ എങ്ങിനെ പൊളിച്ചെടുത്തു,എങ്ങിനെ അടുക്കി വച്ചു എന്നെല്ലാം ആലോചിക്കുമ്പോള്‍ നമ്മുടെ മുന്‍ഗാമികളായ ആദിമമനുഷ്യരുടെ കഴിവുകളെക്കുറിച്ച് അത്ഭുതം കൂറാതിരിക്കാന്‍ തരമില്ല. വരന്തരപ്പിള്ളി പഞ്ചായത്തിലെ മുനിയാട്ടുകുന്ന്,ഇഞ്ചക്കുണ്ട്,പരുന്തുപാറ മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറ,കൊരേച്ചാല്‍,നാടിപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ ഇത്തരം പുരാതന ജീവിതാവശിഷ്ടങ്ങള്‍ നിരവധിയായി കണ്ടു വന്നിരുന്നു. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഈ മുനിയറകള്‍ രാജ ഭരണ കാലത്ത് തന്നെ (1937ല്‍) കൊച്ചി സര്‍ക്കാര്‍ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നതായി ചരിത്രം പറയുന്നു.

പിന്നീട് ജനകീയ സര്‍ക്കാര്‍ വന്നതിന് ശേഷം 1956 ല്‍ കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരുന്നെങ്കിലും ഇവ വേണ്ട വിധത്തില്‍ സംരക്ഷിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഒട്ടു മിക്കവയും ഇതിനോടകം തന്നെ കുടിയേറ്റക്കാരുടെയും പാറമട മാഫിയകളുടെയും കൈകളാല്‍ തകര്‍ക്കപ്പെട്ടു കഴിഞ്ഞു. വിരലിലെണ്ണാവുന്നവ മാത്രമാണ് ഇനിയും അവശേഷിക്കുന്നത്. ഇവയും ഏതുനിമിഷവും ഇല്ലായ്‌മ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സ്വകാര്യ കരിങ്കല്‍ മാഫിയകള്‍. തച്ചുടക്കപ്പെട്ട ഇത്തരം നിര്‍മിതികള്‍ക്കകത്ത് നിന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണ്‍പാത്രങ്ങളും ലോഹ ആയുധങ്ങളുടെ അവശിഷ്ടങ്ങളും കണ്ടു കിട്ടിയിരുന്നതായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ മുനിയറകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ മണ്ണിനടിയില്‍ നിന്നും ധാരാളം പുരാതനമായ ‘മംഗലികള്‍’ എന്നപേരിലറിയപ്പെടുന്ന വലിയ മണ്‍പാത്രങ്ങളും ലഭിക്കാറുണ്ട്. ഇവക്കകത്ത് അസ്ഥികള്‍ ദ്രവിച്ചതിനു സമാനമായ ചുണ്ണാമ്പ് മണ്ണും കാണപ്പെടാറുണ്ട്.അക്കാലഘട്ടങ്ങളില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നവയാണ് ഈ ‘മംഗലികള്‍’ എന്നാണ് വിശ്വാസം.

അവശേഷിക്കുന്ന മുനിയറകള്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തുറന്നു പരിശോധിച്ചാല്‍ പൂര്‍വചരിത്രത്തെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകള്‍ നടത്താന്‍ കഴിയും എന്നതില്‍ രണ്ടു പക്ഷമില്ല. മുനിയാട്ടുകുന്നും അവശേഷിക്കുന്ന മുനിയറകളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായില്ലെങ്കില്‍ അത് ചരിത്രത്തോട് മാത്രമല്ല അടുത്ത തലമുറയോടും കാണിക്കുന്ന ഏറ്റവും വലിയ നീതികേടായിരിക്കും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

Health

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.