ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരു ഭരണാധികാരി എങ്ങനെ ആകരുത് എന്ന് വീണ്ടും വീണ്ടും താങ്കള്‍ തെളിയിക്കുകയാണ്.
ഒരുദിവസം രാവിലെ ബാറുകള്‍ എല്ലാം പൂട്ടാന്‍ ഉത്തരവിടുന്നു, പിന്നെ ഫളക്സ് നിരോധിക്കുന്നു .സ്വന്തം ഫോട്ടോയുള്ള ഫളക്സ് വലിച്ചുകീറുന്നു. ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന്റെ എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം നടപ്പിലാക്കുവാന്‍ ശ്രമിക്കുക, അല്ലാതെ ഗ്രൂപ്പ് വഴക്ക് തീര്‍ക്കാന്‍ ഇങ്ങനൊക്കെ കളിച്ചിട്ട് കാര്യമില്ല. ബാര്പൂട്ടാന് തീരുമാനിച്ചപ്പോള്‍ കുറഞ്ഞത് മന്ത്രിമാരോടെങ്കിലും അനുവാദം ചോദിക്കണമായിരുന്നു. കാരണം പൂട്ടിയ ബാറുകള്‍ കൂടി തുറക്കാന്‍ വേണ്ടി അവര്‍ ബാര്‍ മുതലാളിമാരോട് പാര്‍ട്ടി ഫണ്ടിലേക്ക് സാമ്പത്തികം കൈപറ്റിയിരുന്നു. (പാര്‍ട്ടി ഫണ്ടിലേക്കാണ് സ്വന്തം ആവശ്യത്തിനല്ല കേട്ടോ ).
ഇപ്പോള്‍ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു സംസ്ഥാനത്തും, അഥവാ ലോകത്ത് മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത കാഴ്ചയാണ്. ബിവറേജസ് ഔട്ലെറ്റിനു മുന്നില്‍ നീണ്ട വരി. ദയവായി കേരളീയരെ ഇങ്ങനെ നാണം കെടുത്തരുത് ഒന്നുങ്കില്‍ പൂര്‍ണമായി മദ്യം നിരോധിക്കുക, ചങ്കൂറ്റം ഉണ്ടെങ്കില്‍ മാത്രം! അല്ലെങ്കില്‍ വിഷമില്ലാത്ത മദ്യം വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കുക.
അഫ്സല് ഇബ്രാഹിം
കാനം രാജേന്ദ്രന് പറഞ്ഞത് സംഭവിക്കാന്‍ പോകുന്നു. സുധീരന്റെ ജനപക്ഷയാത്ര തിരുവനന്തപുരത്ത് ചെല്ലുമ്പോള്‍ കേരളത്തിലെ മുഴുവന്‍ ബാറുകളും തുറന്നിരിക്കും.
രാജഗോപാലന്‍ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: