രമണ്‍ ലാംബ: അന്താരാഷ്‌ട്ര കരിയര്‍ ഏറെക്കുറെ അവസാനിപ്പിച്ച ലാംബ ബംഗ്ലാദേശില്‍ ക്ലബ്ബ് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിച്ച ലാംബയ്‌ക്ക് ഒരു മത്സരത്തിനിടെ ഗുരുതര പരിക്കേറ്റു. ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യവെ ശക്തമായ അടിയേറ്റ ലാംബ പിടഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മനോജ് പ്രഭാകര്‍ – മൊഹാലി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിനിടെ കോട്‌നി വാല്‍ഷിന്റെ പന്തേറ് പ്രഭാകറിന്റെ മുഖംമുറിച്ചു. ചികിത്സകള്‍ക്കുശേഷം കളത്തില്‍ തിരിച്ചെത്തി.
അനില്‍ കുംബ്ല- 2002ല്‍ മെര്‍വിന്‍ ധില്ലന്റെ പന്തില്‍ താടിയെല്ലു പൊട്ടി. ചോരയൊലിക്കുന്ന താടിയുമായി കുംബ്ലെ പിന്നെയും 20 മിനിറ്റ് ബാറ്റ് ചെയ്തു. തുന്നിക്കെട്ടിയ മുറിവുമായി ബ്രയാന്‍ ലാറയെ കൂടാരംകയറ്റിയ പന്തേറും ധീരകൃത്യം.
നരി കോണ്‍ട്രാക്റ്റര്‍- ഹെല്‍മറ്റില്ലാക്കാലം. 1962ലെ വിന്‍ഡീസ് പര്യടനത്തില്‍ ബാര്‍ബഡോസുമായുള്ള സൗഹൃദ മത്സരത്തിനിടെ മുഖത്തു പന്തുകൊണ്ട കോണ്‍ട്രാക്റ്റര്‍ ആറു ദിവസം ബോധമില്ലാതെ കിടന്നു. നിരവധി ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. അതോടെ കരിയറിന് ഏറെക്കുറെ വിരാമം.
ഫില്‍ സിമ്മണ്‍സ് -1988ല്‍ കൗണ്ടി ടീം ഗ്ലൗസെസ്റ്റര്‍ഷെയറിന്റെ ഡേവിഡ് ലോറന്‍സിന്റെ ബൗണ്‍സറില്‍ തലയ്‌ക്കു പരിക്കേറ്റ സിമ്മണ്‍സിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ടെസ്റ്റ് പരമ്പരയില്‍ താരം കളിക്കാനുമിറങ്ങി.
മൈക്ക് ഗാറ്റിംഗ്: വെസ്റ്റിന്‍ഡീസിനെതിരെ അവരുടെ മണ്ണില്‍ ഇംഗ്ലണ്ടിനുവേണ്ടി ബാറ്റ് വീശവെ മാല്‍ക്കം മാര്‍ഷലിന്റ പന്തുകൊണ്ട് ഗാറ്റിംഗിന്റ മൂക്കുപൊട്ടി. എല്ലിന്റെ ചെറിയൊരു ഭാഗം സ്റ്റംപിനരുകില്‍ കിടന്നെന്നുവരെ അന്നു വാര്‍ത്തകള്‍ പരന്നു.
മൊഹീന്ദര്‍ അമര്‍നാഥ്- ഹുക്ക് ചെയ്യാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന മൊഹീന്ദര്‍ പലതവണ ഏറു കൊണ്ടിട്ടുണ്ട്. 1978ല്‍ പാക്കിസ്ഥാനെതിരെ കളിക്കവെ ഇമ്രാന്‍ ഖാന്റെ ബൗണ്‍സര്‍ മൊഹീന്ദറിനെ ബോധരഹിതനാക്കി. അതിനുമുന്‍പ് നോട്ടിങ്ഹാംഷെയറിന്റെ കിവി ബൗളര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പന്തും മൊഹീന്ദറിന്റെ തലയ്‌ക്കുകൊണ്ടിരുന്നു.
















