ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സനലിന്റെയും സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെയും വിജയക്കുതിപ്പ്.
ഗ്രൂപ്പ് ഡിയില്‍ ജര്‍മ്മന്‍ സംഘം ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറികടന്ന ആഴ്സനല്‍ തുടര്‍ച്ചയായ 15-ാം വട്ടവും പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. യായ സാംഗോയും അലക്സി സാഞ്ചസും ഗണ്ണേഴ്സിന്റെ സ്കോറര്‍മാര്‍.
ബൊറൂസിയയും മുന്നേറിയ ടീം. അപ്രധാന മുഖാമുഖത്തില്‍ ആന്ഡര്ലെഷ് ഗലാറ്റസരയെ തോല്‍പ്പിച്ചു (2-0). 71-ാം ചാമ്പ്യന്‍സ് ലീഗ് ഗോളോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റൗളിന്റെ റെക്കോര്‍ഡിന് ഒപ്പംനിന്നപ്പോള്‍ ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡ് സ്വിസ് പട ബാസിലനെ 1-0ത്തിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായ 15-ാം ജയമെന്ന റെക്കോര്‍ഡും റയല്‍ കൈക്കലാക്കി. റയല്‍ അവസാന ഇതിനകം പതിനാറ് ഉറപ്പിച്ചിരുന്നു.
ഇതേ ഗ്രൂപ്പില്‍ ലിവര്‍പൂളും ലുഡോഗോരറ്റസും സമനില പാലിച്ച (2-2). ഇതോടെ ബാസലുമായുള്ള അവസാന മത്സരം റെഡ്സിന് നിര്‍ണയാകമായി. ഗ്രൂപ്പ് എയില്‍ മാല്‍മോയെ പരാജയപ്പെടുത്തി യുവന്റസ് പ്രതീക്ഷകാത്തു.
ഒളിംപ്യാകോസിനെ മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കു മുക്കി സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് മുന്നേറി. ഗ്രൂപ്പ് സിയില്‍ സെനിത് ബെന്‍ഫിക്കയെയും (1-0) മൊണാക്കോ ബയര്ലെവര്കൂസനയും (1-0) കീഴടക്കി.
ഒമ്പതു പോയിന്റുള്ള ബയറും എട്ടു പോയിന്റുള്ള മൊണാക്കോയും ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഇതോടെ അവസാന മത്സരം സുപ്രധാനമായി.
















