കോട്ടയം: ജില്ലയില്‍ താറാവ് കര്‍ഷകരുടെ വായ്പ എഴുതി തള്ളണമെന്ന് കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പക്ഷിപ്പനി മുന്‍കൂട്ടി കണ്ടെത്താനും പ്രതിരോധ നടപടി എടുക്കുവാനും യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടു. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി, 15 ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. പക്ഷിപ്പനിയുടെ പേരില്‍ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരവും നല്‍കണം.
പക്ഷിപ്പനി മൂലം നഷ്ടം സംഭവിച്ച കര്‍ഷകര്‍ക്ക് താറാവ് ഒന്നിന് 300 രൂപ നഷ്ടപരിഹാരം നല്‍കണം. കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ഇതാദ്യമല്ല. ആവര്‍ത്തിക്കപ്പെടുന്ന ഈ ദുരന്തം നേരിടാന്‍ ബന്ധപ്പെട്ടവര്‍ സ്ഥിരമായി സംവിധാനം ഏര്‍പ്പെടുത്തണം. താറാവ് കൃഷിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുവാനും താറാവ് കര്ശകരുടെയും താറാവുകളുടെയും കൃത്യമായ കണക്ക് മൃഗസംരക്ഷണ വകുപ്പ് സൂക്ഷിക്കുവാനുമുള്ള നടപടിയും ഉണ്ടാകണമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: